---
title: "ആയിരം കര്‍ഷകരെ തേനീച്ച വളര്‍ത്തല്‍ സംരഭകരാക്കാന്‍ ഒരുങ്ങി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. "
english_title: "Chakkitapara Grama Panchayat is ready to turn a thousand farmers into beekeeping entrepreneurs."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25872/chakkitapara-grama-panchayat-is-ready-to-turn-a-thousand-farmers-into-beekeeping-entrepreneurs"
published_at: "2022-02-11T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62068a275b007_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആയിരം കര്‍ഷകരെ തേനീച്ച വളര്‍ത്തല്‍ സംരഭകരാക്കാന്‍ ഒരുങ്ങി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. 

> **Lead Summary:** ** ചക്കിട്ടപാറ:** ആയിരം കര്‍ഷകരെ തേനീച്ച വളര്‍ത്തല്‍ സംരഭകരാക്കാന്‍ ഒരുങ്ങി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്.

## Article Content

** ചക്കിട്ടപാറ:** ആയിരം കര്‍ഷകരെ തേനീച്ച വളര്‍ത്തല്‍ സംരഭകരാക്കാന്‍ ഒരുങ്ങി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്.

സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വ്വീസും (സ്റ്റാര്‍സ്) ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തും സംയുക്തമായി ആയിരം കര്‍ഷകര്‍ക്കായി തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്കാണ് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്.

വന്യമൃഗ ശല്യം കാരണം ദുരിതം നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലക്ക് ആശ്വാസവും, യുവജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരവുമായാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിലവിലുള്ള കര്‍ഷകരെ പല ഗ്രൂപ്പുകളായി തിരിച്ചു വിവിധ പ്രോജക്റ്റുകള്‍ ചെയ്യുക വഴി കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കലാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യ ബാച്ച് എന്ന നിലക്ക് 300 കര്‍ഷകര്‍ക്ക് പരിശീലനം കൊടുത്തു കഴിഞ്ഞു.

ഇതിന്റെ ഭാഗമായി ഈ മാസം 15 ന് തേനീച്ച നഴ്‌സറിയുടെ ഉദ്ഘാടനവും തേന്‍ സ്റ്റ്ാളും ഒരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ വി.കെ ബിന്ദു, സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശ്, സ്റ്റാര്‍സ് പ്രൊജക്ട് മാനേജര്‍ റോബിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25872/chakkitapara-grama-panchayat-is-ready-to-turn-a-thousand-farmers-into-beekeeping-entrepreneurs)