---
title: "മുതുകുന്ന് മല സമര പ്രഖ്യാപനം നടത്തി"
english_title: "Muthukunnu Mala Protest Announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259368/muthukunnu-mala-protest-announced"
published_at: "2024-12-27T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ec7212cf92_sangamam.png"
keywords: []
---

# മുതുകുന്ന് മല സമര പ്രഖ്യാപനം നടത്തി

> **Lead Summary:** **കാരയാട്: **മുതുകുന്ന് മല സമര പ്രഖ്യാപനം നടത്തി. നൊച്ചാട് അരിക്കുളം ഗ്രാമ പഞ്ചായതുകളെ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മല ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുതുകുന്ന് മല ഒരു സ്വകാര്യ ട്രസ്റ്റ് വാങ്ങുകയും പതിനൊന്ന് ഏക്കര്‍ ഉള്ള ഈ മല പ്രകൃതിയുടെ സമതലത്തില്‍ നിന്ന് 45 മീറ്ററോളം ഉയരം ഉള്ളതും പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ള ലീസ്റ്റില്‍ പെട്ടതുമയ മലയാണ് മലയുടെ താഴ് വാരത്തില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നും നിരവധി ജലസ്രോതസുക്കള്‍ സ്ഥിതി ചെയ്യുന്നതും നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 10000 കുടുംബങ്ങള്‍ക് കുടിവെള്ളം ലഭിക്കാന്‍ ആവശ്യമായ ജലജീവന്റെ ടാങ്ക് നിലനില്‍ക്കുന്ന ഈ മല വഗാഡ് കമ്പനിക്ക് മണ്ണ് ഖനനം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

## Article Content

**കാരയാട്: **മുതുകുന്ന് മല സമര പ്രഖ്യാപനം നടത്തി. നൊച്ചാട് അരിക്കുളം ഗ്രാമ പഞ്ചായതുകളെ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മല ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുതുകുന്ന് മല ഒരു സ്വകാര്യ ട്രസ്റ്റ് വാങ്ങുകയും പതിനൊന്ന് ഏക്കര്‍ ഉള്ള ഈ മല പ്രകൃതിയുടെ സമതലത്തില്‍ നിന്ന് 45 മീറ്ററോളം ഉയരം ഉള്ളതും പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ള ലീസ്റ്റില്‍ പെട്ടതുമയ മലയാണ് മലയുടെ താഴ് വാരത്തില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നും നിരവധി ജലസ്രോതസുക്കള്‍ സ്ഥിതി ചെയ്യുന്നതും നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 10000 കുടുംബങ്ങള്‍ക് കുടിവെള്ളം ലഭിക്കാന്‍ ആവശ്യമായ ജലജീവന്റെ ടാങ്ക് നിലനില്‍ക്കുന്ന ഈ മല വഗാഡ് കമ്പനിക്ക് മണ്ണ് ഖനനം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

ഇതിനെതിരെ സമരസമിതിയുടെ നേതൃത്വത്തില്‍ സമര പന്തല്‍ കെട്ടികൊണ്ട് സമര പ്രഖ്യാപനം നടത്തി കൊണ്ട് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍, അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ അഭിനീഷ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ. നിഷ, ഗീത നന്ദനം, സമരസമിതി ചെയര്‍മാന്‍ സി.കെ. അജീഷ്, സിനിമാ പ്രവര്‍ത്തകന്‍ ചൂട്ട് മോഹനന്‍, സി.കെ നാരായണന്‍, ദേവ് അമ്പാളി, ഇ. രാജന്‍, എം.എം ചന്ദ്രന്‍ , ബഷീര്‍ , ധനേഷ് കാരയാട് , സുബോധ് കെ ആര്‍, സി.പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259368/muthukunnu-mala-protest-announced)