---
title: "ഡോ: മന്‍മോഹന്‍ സിങ്ങിന്റെയും എം ടി വാസുദേവന്‍ നായരുടെയും വിയോഗത്തില്‍ അനുശോചിച്ച് കെഎസ്എസ്പിഎ"
english_title: "KSSPA  perambra mandalam committee condoles the demise of Dr. Manmohan Singh and M.T. Vasudevan Nair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259540/ksspa-perambra-mandalam-committee-condoles-the-demise-of-dr-manmohan-singh-and-mt-vasudevan-nair"
published_at: "2024-12-28T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഡോ: മന്‍മോഹന്‍ സിങ്ങിന്റെയും എം ടി വാസുദേവന്‍ നായരുടെയും വിയോഗത്തില്‍ അനുശോചിച്ച് കെഎസ്എസ്പിഎ

> **Lead Summary:** **പേരാമ്പ്ര**: ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും, ആയിരുന്ന ഡോ: മന്‍മോഹന്‍ സിങ്ങിന്റെയും വിശ്വ സാഹിത്യകാരനായ എം ടി വാസുദേവന്‍ നായരുടെയും നിര്യാണത്തില്‍ കെഎസ്എസ്പിഎ അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര**: ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും, ആയിരുന്ന ഡോ: മന്‍മോഹന്‍ സിങ്ങിന്റെയും വിശ്വ സാഹിത്യകാരനായ എം ടി വാസുദേവന്‍ നായരുടെയും നിര്യാണത്തില്‍ കെഎസ്എസ്പിഎ അനുശോചനം രേഖപ്പെടുത്തി.

കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നടത്തിയ അനുശോചനയോഗത്തില്‍ പ്രസിഡന്റ് പി.എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വിവരാവകാശ നിയമം, തൊഴിലുറപ്പ് നിയമം എന്നീ രാജ്യത്തിന്റെ പുരോഗതിയുടെ രണ്ട് പ്രധാന സ്തംഭങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്തെ സംഭാവന ആണെന്നും ആ സുവര്‍ണ കാലത്ത് നിലവില്‍ വന്ന വിവരാവകാശനിയമം ഭരണാധികാരികള്‍ക്ക് ഇപ്പോഴും പേടി സ്വപ്‌നമാണന്നും തൊഴിലുറപ്പ് നിയമം വഴി രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഉണര്‍വ് ഉണ്ടാക്കിയതായും അനുശോചന യോഗം വിലയിരുത്തി.

സെക്രട്ടറി കെ. സജീഷ് ബാബു, എന്‍ .എം കുഞ്ഞിരാമപണിക്കര്‍, ഇ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Text: 814 / false | HTML: 1010 
Cleanetext: 814 / false | HTML: 1010 Cleane

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259540/ksspa-perambra-mandalam-committee-condoles-the-demise-of-dr-manmohan-singh-and-mt-vasudevan-nair)