---
title: " റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം"
english_title: "Residence Association Annual Celebration at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259801/residence-association-annual-celebration-at-muliyangal"
published_at: "2024-12-29T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67718b766e96f_rrrrrrrrrrrr.JPG"
keywords: []
---

#  റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം

> **Lead Summary:** **മുളിയങ്ങല്‍ : **ചെറുവാളൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സാംസ്‌ക്കാരിക സമ്മേളനം ഗ്രാമ

## Article Content

**മുളിയങ്ങല്‍ : **ചെറുവാളൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സാംസ്‌ക്കാരിക സമ്മേളനം ഗ്രാമ

പഞ്ചായത്തു പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ റിയാസ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അംബുജാക്ഷന്‍ മുഖ്യാതിഥിയായി. കവിയും ഗാനരചയിതാരുമായ രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിമ പാലയാട്ട്, കെ. മധുകൃഷ്ണന്‍, ഡോ : മുഹമ്മദലി, വി.എം മനോജ്, സൂപ്പി പൂക്കടവത്ത്, സജീവന്‍ കോയിലോത്ത്, വത്സന്‍ എടക്കോടന്‍, പി.വി നാരായണന്‍ നായര്‍, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രഞ്ജിത്ത് ആയടത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു പ്രശസ്ത സിനിമ - ടെലിവിഷന്‍ താരം സിറാജ് പയ്യോളിയുടെ ഫിഗര്‍ ഷോ, അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259801/residence-association-annual-celebration-at-muliyangal)