---
title: "എംടി യുടെ നിര്യാണത്തില്‍ അനുശോചിച്ച് ആവള ടി സ്മാരക വായനശാല "
english_title: "Avala T Memorial Library condoles the demise of MT"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259935/avala-t-memorial-library-condoles-the-demise-of-mt"
published_at: "2024-12-30T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67725fa2b9860_asd.jpg"
keywords: []
---

# എംടി യുടെ നിര്യാണത്തില്‍ അനുശോചിച്ച് ആവള ടി സ്മാരക വായനശാല 

> **Lead Summary:** **ആവള **: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ആവള മഠത്തില്‍ മുക്കില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു.

## Article Content

**ആവള **: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ആവള മഠത്തില്‍ മുക്കില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു.

ആവള ടി സ്മാരക വായനശാല സംഘടിപ്പിച്ച പരിപാടിയില്‍ ചന്ദ്രന്‍ കെ.കെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ.എം ബിജിഷ, അജയ് ആവള, നഫീസ്സ കൊയിലോത്ത്, വിജയന്‍ ആവള, ബി.എം മൂസ്സ, വി.കെ വിനോദ്, ടി.കെ രജീഷ്, പി.എം ദിനേശന്‍, ഇബ്രാഹിം കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു.

ആവള ബ്രദേഴ്‌സ് കലാസമതി സംഘടിപ്പിച്ച പരിപാടിയില്‍ വി.സി പ്രജിത്ത് അധ്യക്ഷത വഹിച്ചു. വിജയന്‍ ആവള, ചൈത്രം ശ്രീജിത്ത്, ശശി കുന്നുമ്മല്‍, സുരേഷ് ആവള, വി.കെ നൗഷാദ്, കൃഷ്ണ കുമാര്‍ കീഴന, പവിത്രന്‍, എന്‍.എം റസാഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259935/avala-t-memorial-library-condoles-the-demise-of-mt)