---
title: "ചിറക്കര നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ധീര സൈനികരെ ആദരിക്കുന്നു"
english_title: "Valiant soldiers are honored at the Kirinkara Narasimha Murthy temple "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259979/valiant-soldiers-are-honored-at-the-kirinkara-narasimha-murthy-temple"
published_at: "2024-12-30T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677282a283a7c_al.jpg"
keywords: []
---

# ചിറക്കര നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ധീര സൈനികരെ ആദരിക്കുന്നു

> **Lead Summary:** **പേരാമ്പ്ര: **ചിറക്കര നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 2025 ഏപ്രില്‍ 12 ശനിയാഴ്ച നടത്തപെടുന്ന സനാതനം 2025 ലേക്ക് ഭാരത സൈന്യത്തില്‍ നിന്നും വിരമിച്ച സൈനികരേയും ഇപ്പോള്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരുമായിട്ടുള്ള നമ്മുടെ നാട്ടിലെ മുഴുവന്‍ ധീര സൈനികരേയും ആദരിക്കുന്നു.

## Article Content

**പേരാമ്പ്ര: **ചിറക്കര നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 2025 ഏപ്രില്‍ 12 ശനിയാഴ്ച നടത്തപെടുന്ന സനാതനം 2025 ലേക്ക് ഭാരത സൈന്യത്തില്‍ നിന്നും വിരമിച്ച സൈനികരേയും ഇപ്പോള്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരുമായിട്ടുള്ള നമ്മുടെ നാട്ടിലെ മുഴുവന്‍ ധീര സൈനികരേയും ആദരിക്കുന്നു.

ഇതിന്റെ ഭാഗമായി സോള്‍ജിയേസ് മുതുവണ്ണാച്ചയുടെ പ്രസിഡന്റ് ആറങ്ങാട്ട് കുഞ്ഞിക്കണ്ണന് ക്ഷേത്ര കമ്മറ്റി ഔദ്യോഗികമായി കത്ത് നല്‍കി ക്ഷണിച്ചു. അന്നേ ദിവസം നടത്തപെടുന്ന ലക്ഷം ദീപ സമര്‍പ്പണത്തിലെ ആദ്യതിരി ഭാരത സൈന്യത്തിന് വേണ്ടി തെളിയിക്കുന്നത്തിനായി ആദ്യ രസീത് സോള്‍ജിയസ് മുതുവണ്ണാച്ച പ്രസിഡന്റ് ആറങ്ങാട്ട് കുഞ്ഞിക്കണ്ണന്‍ കൈപറ്റി.

ചടങ്ങില്‍ ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ഒ.കെ സുധീപ്കുമാര്‍, സെക്രട്ടറി കെ ഗോപി, എക്സിക്യൂട്ടീവ് അംഗങ്ങളായ എ ബാബു, കെ.എം മഹേഷ്, ടി.വി ദിനേശന്‍, ആര്‍.കെ ഷിജീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259979/valiant-soldiers-are-honored-at-the-kirinkara-narasimha-murthy-temple)