---
title: "ദയ രോഗീ കുട്ടിരിപ്പുകാരുടെ സംഗമവും ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനവും നടന്നു"
english_title: "A meeting of daya patients and library renovation work were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/260030/a-meeting-of-daya-patients-and-library-renovation-work-were-held"
published_at: "2024-12-30T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772c158913e1_red.png"
keywords: []
---

# ദയ രോഗീ കുട്ടിരിപ്പുകാരുടെ സംഗമവും ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനവും നടന്നു

> **Lead Summary:** **പേരാമ്പ്ര: **ദയ രോഗീ കുട്ടിരിപ്പുകാരുടെ സംഗമവും ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനവും നടന്നു. ദയ രോഗീ കുട്ടിരിപ്പുകാരുടെ സംഗമവും ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനവും ദയ ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി ബഹു: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉല്‍ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ കെ.ഇമ്പിച്ചാലി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **ദയ രോഗീ കുട്ടിരിപ്പുകാരുടെ സംഗമവും ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനവും നടന്നു. ദയ രോഗീ കുട്ടിരിപ്പുകാരുടെ സംഗമവും ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തനവും ദയ ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി ബഹു: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉല്‍ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ കെ.ഇമ്പിച്ചാലി അദ്ധ്യക്ഷത വഹിച്ചു.

അസറ്റ് ചേയര്‍മാന്‍ സി.എച്ച്.ഇബ്രായിക്കുട്ടി മുഖ്യാതിഥിയായി ലൈബ്രറിയുടെ പുനരുദ്ധാരണം ഉല്‍ഘാടനം ചെയ്തു.എന്‍.കെ മജീദ് വിശദീകരണം നല്‍കി. ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിലേക്ക് ഫണ്ട് വാഗ്ദാനം നല്‍കി ചെയ്ത് ആര്‍.കെ ഗഫൂര്‍, കഞ്ഞബ്ദുള്ള പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ്, പേരാ മ്പ്ര റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജയരാജന്‍ കല്ലകശ്ശേരി എന്നിവര്‍ സംസാരിച്ചു' ഡിഗ്‌നിറ്റി കോളേജ് പാലിയേറ്റീവ് യൂണിറ്റ് തയ്യല്‍ മെഷീന്‍ കോളേജ് അധ്യാപിക എം. വൃന്ദ ദയ പാലിയേറ്റീവിന് കൈമാറി.റിട്ട പ്രിന്‍സിപ്പല്‍ പി.ടി അബ്ദുള്‍' അസിസ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ദയ ജനറല്‍ സിക്രട്ടറി എ.കെ. തറുവയി ഹാജി സ്വാഗതവും വി.സി. നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/260030/a-meeting-of-daya-patients-and-library-renovation-work-were-held)