---
title: "പ്രതിജ്ഞ സമരവുമായി ഉണ്ണികുളം കെഎസ്‌യു മണ്ഡലം കമ്മിറ്റി "
english_title: "Unnikulam KSU Constituency Committee with Pledge Struggle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26021/unnikulam-ksu-constituency-committee-with-pledge-struggle"
published_at: "2022-02-12T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207880299d49_0000 WATERMARK.jpg"
keywords: []
---

# പ്രതിജ്ഞ സമരവുമായി ഉണ്ണികുളം കെഎസ്‌യു മണ്ഡലം കമ്മിറ്റി 

> **Lead Summary:** **ബാലുശ്ശേരി:** പ്രതിജ്ഞ സമരവുമായി ഉണ്ണികുളം കെഎസ്‌യു മണ്ഡലം കമ്മിറ്റി. രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സമകാലീന സംഭവവികാസങ്ങളെ മുന്‍ നിര്‍ത്തികൊണ്ട് ഉണ്ണികുളം കെഎസ്‌യു മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജിഎച്ച്എസ്എസ് ശിവപുരം സ്‌കൂള്‍ കെഎസ്‌യു യൂണിറ്റിന്റെ നേതൃത്വത്തില്‍ വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**ബാലുശ്ശേരി:** പ്രതിജ്ഞ സമരവുമായി ഉണ്ണികുളം കെഎസ്‌യു മണ്ഡലം കമ്മിറ്റി. രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സമകാലീന സംഭവവികാസങ്ങളെ മുന്‍ നിര്‍ത്തികൊണ്ട് ഉണ്ണികുളം കെഎസ്‌യു മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജിഎച്ച്എസ്എസ് ശിവപുരം സ്‌കൂള്‍ കെഎസ്‌യു യൂണിറ്റിന്റെ നേതൃത്വത്തില്‍ വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി പ്രതിഷേധം രേഖപ്പെടുത്തി.

ഈ രാജ്യം എല്ലാവരുടേതുമാണ് ഈ രാജ്യത്തിന്റെ മത സൗഹര്‍ദ്ദം തകര്‍ക്കാന്‍ ഒരു സംഘപരിവാര്‍ ശക്തികളേയും അനുവദിക്കരുതെന്ന് മണ്ഡലം കെഎസ്‌യു കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രതിജ്ഞ കെഎസ്‌യു ബാലുശ്ശേരി നിയോജക മണ്ഡലം ട്രഷറര്‍ അശ്വന്ത് ചെറുവണ്ടൂര്‍ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് അംഗങ്ങളായ സിനാന്‍, അജയ്കൃഷ്ണ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ഹേമന്ത് കല്ലട അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26021/unnikulam-ksu-constituency-committee-with-pledge-struggle)