---
title: "പൂഴിത്തോട് രണ്ടാം ചീളി ഭാഗത്ത് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം"
english_title: "The game of the wild herd in the second part of the poozhithodu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26093/the-game-of-the-wild-herd-in-the-second-part-of-the-poozhithodu"
published_at: "2022-02-12T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207e96f30834_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പൂഴിത്തോട് രണ്ടാം ചീളി ഭാഗത്ത് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം

> **Lead Summary:** ** പേരാമ്പ്ര: **പൂഴിത്തോട് രണ്ടാം ചീളി ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വര്‍ഗ്ഗീസ് കണ്ണന്‍ ചിറയിലിന്റെ സ്ഥലത്താണ് കാട്ടാനകൂട്ടം ഇറങ്ങി 100 ഓളം വാഴകള്‍, കൊക്കൊ, കമുങ്ങ് മുതലായവ നശിപ്പിച്ചത്.

## Article Content

** പേരാമ്പ്ര: **പൂഴിത്തോട് രണ്ടാം ചീളി ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വര്‍ഗ്ഗീസ് കണ്ണന്‍ ചിറയിലിന്റെ സ്ഥലത്താണ് കാട്ടാനകൂട്ടം ഇറങ്ങി 100 ഓളം വാഴകള്‍, കൊക്കൊ, കമുങ്ങ് മുതലായവ നശിപ്പിച്ചത്.

സര്‍വ്വീസ് വയര്‍ പോലും പൊട്ടിക്കപ്പെട്ട നിലയില്‍ ആണ്. ഈ ഭാഗത്ത് സൗര വേലി പ്രവര്‍ത്തനക്ഷമമല്ലാതായിട്ട് 2 വര്‍ഷത്തോളമാകുന്നു.

3 വര്‍ഷത്തോളമായി വന്യമൃഗങ്ങള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് യാതൊരു നഷ്ട്ടപരിഹാരവും ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

കൃത്യമായി ശബളം നല്‍കാത്തതു മൂലം വാച്ചര്‍മാരുടെ സേവനവും ലഭിക്കുന്നില്ല. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സൗര വേലി അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നും വാച്ചര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അല്ലാത്ത പക്ഷം വനം ഉദ്യോഗസ്ഥരെ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26093/the-game-of-the-wild-herd-in-the-second-part-of-the-poozhithodu)