---
title: "മാധ്യമ സ്വാതന്ത്യ നിഷേധത്തിനെതിരെ ഐക്യദാര്‍ഢ്യ നില്‍പ്പ് സമരവുമായി രാഷ്ട്രീയ ജനതദള്‍ "
english_title: "Political Janata Dal with solidarity struggle against denial of media freedom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26150/political-janata-dal-with-solidarity-struggle-against-denial-of-media-freedom"
published_at: "2022-02-13T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62089f0e061ea_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മാധ്യമ സ്വാതന്ത്യ നിഷേധത്തിനെതിരെ ഐക്യദാര്‍ഢ്യ നില്‍പ്പ് സമരവുമായി രാഷ്ട്രീയ ജനതദള്‍ 

> **Lead Summary:** **പേരാമ്പ്ര: **ദൃശ്യ പത്ര മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഹീനമായ നടപടികള്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് രാഷ്ട്രീയ ജനത ദള്‍.

## Article Content

**പേരാമ്പ്ര: **ദൃശ്യ പത്ര മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഹീനമായ നടപടികള്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് രാഷ്ട്രീയ ജനത ദള്‍.

ഭരണകൂട ഗുഢാലോചന പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന രാജ്യത്തെ മാധ്യമങ്ങളെ വിലക്കി ജനാധിപത്യത്തിന്റെ നാവ് അടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മീഡിയാ വണ്‍ ചാനലിനെതിരെ ഉള്ള കേന്ദ്ര സര്‍ക്കാറിന്റെ വിലക്ക് ഇതിന് ഉദാഹരണമാണെന്നും ഏത് തരത്തിലുള്ള ചട്ടലംഘനമാണ് ചാനല്‍ നടത്തിയതെന്ന് പോലും വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ ചാനലിനെതിരെ നടപടി സ്വീകരിച്ചത് ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മീഡിയ വണ്‍ ചാനലിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും രാഷ്ട്രീയ ജനതാ ദള്‍ കോഴിക്കോട് ജില്ലാ കമ്മറ്റി.

മീഡിയ വണ്‍ ചാനലിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നടത്തിയ നില്‍പ്പ് സമരം ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് അധ്യക്ഷനായി.

യുവ രാഷ്ട്രീയ ജനത ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി യൂസഫ് അലി മുഖ്യപ്രഭാഷണം നടത്തി. ശശീധരന്‍ പുലരി , അബ്ദുള്ള, സൗദ വൈദ്യരങ്ങാടി , ലക്ഷ്മി കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഷ ഫറോക്ക് സ്വാഗതവും നിസാര്‍ വൈദ്യരങ്ങാടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26150/political-janata-dal-with-solidarity-struggle-against-denial-of-media-freedom)