---
title: "സഞ്ചാരിക്കൊപ്പം പരിപാടിയുമായി ചങ്ങാതിക്കൂട്ടം മേപ്പയ്യൂര്‍"
english_title: "Maypayyoor with a group of friends with the event with the traveler"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26167/maypayyoor-with-a-group-of-friends-with-the-event-with-the-traveler"
published_at: "2022-02-13T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208ae273d2de_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സഞ്ചാരിക്കൊപ്പം പരിപാടിയുമായി ചങ്ങാതിക്കൂട്ടം മേപ്പയ്യൂര്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **ചങ്ങാതിക്കൂട്ടം മേപ്പയ്യൂരിന്റെ ആഭിമുഖ്യത്തില്‍ 'സഞ്ചാരിക്കൊപ്പം' പരിപാടി സംഘടിപ്പിച്ചു. വേറിട്ട രീതിയില്‍ യാത്രകള്‍ നടത്തുന്ന സഞ്ചാരികളുമായി സംവദിക്കുന്ന പരിപാടി സഞ്ചാരിയായ സാബിത്ത് സഫാരി ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **ചങ്ങാതിക്കൂട്ടം മേപ്പയ്യൂരിന്റെ ആഭിമുഖ്യത്തില്‍ 'സഞ്ചാരിക്കൊപ്പം' പരിപാടി സംഘടിപ്പിച്ചു. വേറിട്ട രീതിയില്‍ യാത്രകള്‍ നടത്തുന്ന സഞ്ചാരികളുമായി സംവദിക്കുന്ന പരിപാടി സഞ്ചാരിയായ സാബിത്ത് സഫാരി ഉദ്ഘാടനം ചെയ്തു.

തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച് കൊണ്ട് സൈക്കിളില്‍ കേരള പര്യടനം നടത്തി ശ്രദ്ധേയനായ സാബിത്തിനെ ചടങ്ങില്‍ ആദരിച്ചു.

സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍ പൊന്നാടയണിയിച്ചു. ചങ്ങാതിക്കൂട്ടം പ്രസിഡന്റ് കെ. അരുണ്‍ അധ്യക്ഷനായി.

എം.പി. പ്രതീഷ്, പി.കെ.അബ്ദുള്‍ കരീം, എം.പി.രഞ്ജിത്ത്, വിപിന്‍ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26167/maypayyoor-with-a-group-of-friends-with-the-event-with-the-traveler)