---
title: "ചേനോളിയില്‍ വര്‍ഷങ്ങളോളം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി"
english_title: "Many years old artefact found in Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/261757/many-years-old-artefact-found-in-chenoli"
published_at: "2025-01-07T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d04c6cfc29_man.JPG"
keywords: []
---

# ചേനോളിയില്‍ വര്‍ഷങ്ങളോളം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര : **ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് 2500 വര്‍ഷത്തോളം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി. വീടിന് വേണ്ടി ശൗചാലയത്തിനായി കുഴിയെടുക്കുമ്പോള്‍ മണ്ണ് നീക്കിയപ്പോഴാണ് ആദ്യം കരിങ്കല്‍ പാളി കണ്ടെത്. എന്താണെന്നറിയാന്‍ പാളി നീക്കിയപ്പോള്‍ ഗുഹയുടെ മുന്‍ഭാഗത്തായി ഒരു മണ്‍കലം കാണുകയും ഉടമ പണി നിര്‍ത്തുകയു ചെയ്തു.

## Article Content

**പേരാമ്പ്ര : **ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് 2500 വര്‍ഷത്തോളം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി. വീടിന് വേണ്ടി ശൗചാലയത്തിനായി കുഴിയെടുക്കുമ്പോള്‍ മണ്ണ് നീക്കിയപ്പോഴാണ് ആദ്യം കരിങ്കല്‍ പാളി കണ്ടെത്. എന്താണെന്നറിയാന്‍ പാളി നീക്കിയപ്പോള്‍ ഗുഹയുടെ മുന്‍ഭാഗത്തായി ഒരു മണ്‍കലം കാണുകയും ഉടമ പണി നിര്‍ത്തുകയു ചെയ്തു.

തുടര്‍ന്ന് നാട്ടുകാര്‍ പുരാവസ്തു വിഭാഗത്തെ അറിയിച്ചു. കോഴിക്കോട് നിന്നും പുരാവസ്തു വിഭാഗം എത്തുകയും യുഹ പരിശോധിക്കുകയും ചെയ്തു. ഗുഹയുടെ ഉള്ളിലായി കുറേ മണ്‍കലങ്ങള്‍ കാണാന്‍ സാധിച്ചു.

ചെങ്കല്ലുകൊണ്ടുള്ള ഗുഹയുടെ മുന്‍വശം കൊത്തുപണികളും ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കായി സര്‍ക്കാറിനെ അനുമതിക്കായി അപേക്ഷ കൊടുക്കുകയും ചെയ്തു. ഗുഹ കാണാന്‍ നിരവധി പേര്‍ സ്ഥലത്ത് എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/261757/many-years-old-artefact-found-in-chenoli)