---
title: "ദീന്‍ ദയാല്‍ ഉപാദ്ധ്യായ ക്രാന്ത ദര്‍ശനികനായ നേതാവ്: സി.കെ പത്മനാഭന്‍ "
english_title: "Dean Dayal Upadhyaya Krantha Darshanika Leader: CK Padmanabhan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26196/dean-dayal-upadhyaya-krantha-darshanika-leader-ck-padmanabhan"
published_at: "2022-02-13T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208cad59ed44_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ദീന്‍ ദയാല്‍ ഉപാദ്ധ്യായ ക്രാന്ത ദര്‍ശനികനായ നേതാവ്: സി.കെ പത്മനാഭന്‍ 

> **Lead Summary:** **പേരാമ്പ്ര : **ഭാരതിയ ജനസംഘം അഖിലേന്ത്യാ പ്രസിഡണ്ടും, ഏകാത്മമാനവ ദര്‍ശനത്തിന്റെ ഉപഞ്ജാതാവുമായ പണ്ഡിറ്റ് ദിന ദയാല്‍ ഉപാദ്ധായ ഭാരതം കണ്ട ഏറ്റവും ക്രാന്തദര്‍ശനികനായ നേതാവായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ പത്മനാദന്‍.

## Article Content

**പേരാമ്പ്ര : **ഭാരതിയ ജനസംഘം അഖിലേന്ത്യാ പ്രസിഡണ്ടും, ഏകാത്മമാനവ ദര്‍ശനത്തിന്റെ ഉപഞ്ജാതാവുമായ പണ്ഡിറ്റ് ദിന ദയാല്‍ ഉപാദ്ധായ ഭാരതം കണ്ട ഏറ്റവും ക്രാന്തദര്‍ശനികനായ നേതാവായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ പത്മനാദന്‍.

ദീന ദയാല്‍ ഉപാദ്ധ്യയുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സി.കെ പത്മനാഭന്‍ ചൂണ്ടിക്കാട്ടി.

ഗ്രാമിണ മേഖലയിലെ വികസനവും, എല്ലാവര്‍ക്കും വിട്, കുടിവെള്ളം, ഭക്ഷണം എന്ന ദിനദായാല്‍ ജിയുടെ സ്വപ്നമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും സി.കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പി പേരാമ്പ്ര മണ്ഡലം 89 ബൂത്ത് സമ്മേളനം ആവള കുട്ടോത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സുനില്‍ അദ്ധ്യക്ഷനായി.

ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍, മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ്, കെ.പി. വിജയലക്ഷ്മി, ടി.എം ഹരിദാസന്‍, കെ.ടി. വിനോദന്‍ ,ശ്രീ ഗഷ് കൂട്ടോത്ത്, ടി.പി. ദാമോധരന്‍, വി.കെ.ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26196/dean-dayal-upadhyaya-krantha-darshanika-leader-ck-padmanabhan)