---
title: "മേപ്പയ്യൂരില്‍ പ്രവാസി ഭദ്രതാപദ്ധതി ആരംഭിച്ചു "
english_title: "Expatriate security scheme launched in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26198/expatriate-security-scheme-launched-in-meppayyur"
published_at: "2022-02-13T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208cea6a0e14_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മേപ്പയ്യൂരില്‍ പ്രവാസി ഭദ്രതാപദ്ധതി ആരംഭിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ്.മുഖേന നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ്.മുഖേന നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ടും, സി.ഡി.എസ്.മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.'കെ.ഗീതയും കൂടി ആദ്യ ഗഡുവിന്റെ സംഖ്യയുടെ ചെക്ക് വിതരണം ചെയ്തു.

ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ഉപസമതികണ്‍വീനര്‍ ശാലിനി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26198/expatriate-security-scheme-launched-in-meppayyur)