---
title: "കേരളക്കരയുടെ നെഞ്ച് നീറിയ ഓര്‍മ്മകള്‍; മിമിക്രി വേദിയില്‍ വീണ്ടും നൊമ്പരമായി ചൂരല്‍മല "
english_title: "Heartwarming memories of Keralakara; Churalmala once again on the stage of mimicry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/261981/heartwarming-memories-of-keralakara-churalmala-once-again-on-the-stage-of-mimicry"
published_at: "2025-01-08T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e4c6aa1c0f_thega.JPG"
keywords: []
---

# കേരളക്കരയുടെ നെഞ്ച് നീറിയ ഓര്‍മ്മകള്‍; മിമിക്രി വേദിയില്‍ വീണ്ടും നൊമ്പരമായി ചൂരല്‍മല 

> **Lead Summary:** **തിരുവനന്തപുരം: **ഒറ്റ രാത്രി കൊണ്ട് ഉരുള്‍പൊട്ടി ഒഴുകിയ ചൂരല്‍ മല. കേരളക്കരയുടെ നെഞ്ച് നീറിയ ഓര്‍മ്മകള്‍ കലോത്സവ വേദിയില്‍ വീണ്ടും നൊമ്പരമാകുന്നു. മിമിക്രി വേദികളില്‍ നിറഞ്ഞ് നിന്നതും ഈ കരളലിയിപ്പിക്കുന്ന ഓര്‍മ്മകള്‍ തന്നെയായിരുന്നു.

## Article Content

**തിരുവനന്തപുരം: **ഒറ്റ രാത്രി കൊണ്ട് ഉരുള്‍പൊട്ടി ഒഴുകിയ ചൂരല്‍ മല. കേരളക്കരയുടെ നെഞ്ച് നീറിയ ഓര്‍മ്മകള്‍ കലോത്സവ വേദിയില്‍ വീണ്ടും നൊമ്പരമാകുന്നു. മിമിക്രി വേദികളില്‍ നിറഞ്ഞ് നിന്നതും ഈ കരളലിയിപ്പിക്കുന്ന ഓര്‍മ്മകള്‍ തന്നെയായിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ ഹാട്രിക് വിജയവുമായി നിഷാന്‍ മുഹമ്മദ്. പാലോറ എച്ച് എസ് എസ് കോഴിക്കോട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഷാന്‍. കുട്ടികാലം മുതല്‍ മിമിക്രിയില്‍ താല്പര്യം പ്രകടിപ്പിച്ച നിഷാന്‍ മൂന്ന് വര്‍ഷമായി ഷൈജു പേരാമ്പ്രക്ക് കീഴില്‍ പരിശീലനം നേടുന്നുണ്ട്.

ചൂരല്‍മല ദുരന്തത്തെ കലോത്സവ വേദിയില്‍ അവതരിപ്പിച്ചാണ് നിഷാന്‍ ശ്രദ്ധ നേടിയത്. ഉള്ളേരി സ്വദേശികളായ ഫൈസല്‍, തസ്നി ദമ്പതികളുടെ മകളാണ്. ഷൈജുവിന്റെ മകളായ തേജലക്ഷ്മിക്കും മിമിക്രി വേദിയില്‍ ഇത് ഹാട്രിക് വിജയമാണ്. പേരാമ്പ്ര എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/261981/heartwarming-memories-of-keralakara-churalmala-once-again-on-the-stage-of-mimicry)