---
title: "കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു "
english_title: "Launches LED bulb manufacturing unit for Kudumbasree members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26202/launches-led-bulb-manufacturing-unit-for-kudumbasree-members"
published_at: "2022-02-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208d3ae7b910_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര:** കുടുംബശ്രീ അംഗങ്ങളുടെ സ്വയംതൊഴില്‍ പര്യാപ്തത ലക്ഷ്യമിട്ട് അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു.

## Article Content

**പേരാമ്പ്ര:** കുടുംബശ്രീ അംഗങ്ങളുടെ സ്വയംതൊഴില്‍ പര്യാപ്തത ലക്ഷ്യമിട്ട് അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു.

എം.ടെക് ഇലകേ്ട്രാ ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, സത്‌വ എന്‍വയോണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിലുടനീളം 500 സൗജന്യ സോളാര്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാബു തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26202/launches-led-bulb-manufacturing-unit-for-kudumbasree-members)