---
title: " പേരാമ്പ്രയില്‍ വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു"
english_title: "An old man fell into a well and died in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262024/an-old-man-fell-into-a-well-and-died-in-perambra"
published_at: "2025-01-08T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e8aee6ebe1_aer.JPG"
keywords: []
---

#  പേരാമ്പ്രയില്‍ വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയില്‍ വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു. കല്‍പ്പത്തൂര്‍ കാട്ടുമഠം ഭാഗത്ത് കൊളക്കണ്ടിയില്‍ നാരായണന്‍ നായര്‍ ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം അന്‍പത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയില്‍ വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു. കല്‍പ്പത്തൂര്‍ കാട്ടുമഠം ഭാഗത്ത് കൊളക്കണ്ടിയില്‍ നാരായണന്‍ നായര്‍ ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം അന്‍പത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. കിണറില്‍ നിന്നും സേനാംഗങ്ങള്‍ ആളെ കരക്കെടുത്തു ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

നിലയത്തിലെ ഉദ്യോഗസ്ഥരായ പി സിജീഷ്, ആര്‍ ജിനേഷ്, എം മനോജ്, പി.സി ധീരജ് ലാല്‍, പി.പി രജീഷ്, പി സജിത്ത്, ഹോം ഗാര്‍ഡ്മാരായ കെ രാജേഷ്, വി.എന്‍ വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262024/an-old-man-fell-into-a-well-and-died-in-perambra)