ആസ്റ്റര്‍ വളണ്ടിയേഴ്‌സ് അമ്പതാമത് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് തുടങ്ങി

   ആസ്റ്റര്‍ വളണ്ടിയേഴ്‌സ് അമ്പതാമത്  മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് തുടങ്ങി
Jan 8, 2025 08:34 PM | By Akhila Krishna

കോഴിക്കോട്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ നിര്‍വഹിച്ചു. ശ്രീനഗറിലും കര്‍ണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈല്‍ ക്ലിനിക്കു കളാണ് ആരംഭിച്ചത്. 

അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ് ആസ്റ്റര്‍ വോളന്റിയേഴ്സ് ഒരുക്കി യിട്ടുള്ളത്. ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധിപ്പിക്ക പ്പെട്ടിട്ടുള്ള (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) മൊബൈല്‍ ക്ലിനിക്കില്‍, ടെലിമെഡിസിന്‍ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ലഭ്യമാകും. ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഗവര്‍ണന്‍സ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ലാണ്‍ ടെന്നീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഡല്‍ഹി പ്രസിഡന്റ് ഓഫ് മിക്‌സഡ് മാര്‍ഷ്യല്‍ അര്‍ട്‌സുമായ പ്രബല്‍ പ്രതാപ് സിംഗ് തോമര്‍, പദ്ധതിയെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് പ്രചരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.



Aster Volunteers 50th Mobile medical clinic launched

Next TV

Related Stories
പാഠപുസ്തക പരിഷ്‌കരണം മാനേജ്‌മെന്റ് ശില്പശാല

May 23, 2025 12:24 PM

പാഠപുസ്തക പരിഷ്‌കരണം മാനേജ്‌മെന്റ് ശില്പശാല

കടിയങ്ങാട്റൈയ്ഞ്ച്കമ്മിറ്റി മാനേജ്‌മെന്റ് ...

Read More >>
ലൈബ്രറി പ്രതിഭ ലൈബ്രറിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

May 23, 2025 10:50 AM

ലൈബ്രറി പ്രതിഭ ലൈബ്രറിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

മുളിയങ്ങല്‍പ്രതിഭലൈബ്രറി ടി.പി. രാമകൃഷ്ണന്‍...

Read More >>
നൊച്ചാട് ഫെസ്റ്റ്; ചരിത്രവിജയമായി സമാപിച്ച നാടന്‍ സാംസ്‌കാരികോത്സവം

May 22, 2025 10:58 PM

നൊച്ചാട് ഫെസ്റ്റ്; ചരിത്രവിജയമായി സമാപിച്ച നാടന്‍ സാംസ്‌കാരികോത്സവം

നൊച്ചാട് ഫെസ്റ്റ് സാംസ്‌കാരികോത്സവം വിജയകരമായി സമാപിച്ചതിന് ശേഷമുള്ള...

Read More >>
എരവട്ടൂരില്‍ വീടിന് തീപിടിച്ചു

May 22, 2025 10:47 PM

എരവട്ടൂരില്‍ വീടിന് തീപിടിച്ചു

എരവട്ടൂരില്‍ വീടിനോട് ചേര്‍ന്ന അടുക്കളക്ക് തീ പിടിച്ചു...

Read More >>
രാജീവ് ഗാന്ധി അനുസ്മരണം

May 22, 2025 03:57 PM

രാജീവ് ഗാന്ധി അനുസ്മരണം

കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെപിസിസി സെക്രെട്ടറി സത്യന്‍ കടിയങ്ങാട്...

Read More >>
പ്ലസ് ടു ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:53 PM

പ്ലസ് ടു ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം...

Read More >>
News Roundup