---
title: "മമ്മീസ് ഫുഡ് പ്രൊഡക്ട് ഉല്‍ഘാടനം ചെയ്തു"
english_title: "Disabled Kalolsavam to be held tomorrow, January 9"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262049/disabled-kalolsavam-to-be-held-tomorrow-january-9"
published_at: "2025-01-08T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e995241a38_1.png"
keywords: []
---

# മമ്മീസ് ഫുഡ് പ്രൊഡക്ട് ഉല്‍ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട്:** 2024-25 -വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മമ്മീസ് ഫുഡ് പ്രൊഡക്ട് യൂനിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കോഴിക്കോട്:** 2024-25 -വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മമ്മീസ് ഫുഡ് പ്രൊഡക്ട് യൂനിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ടി. ഷീബ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി സുനില്‍കുമാര്‍, പി.കെ. ഷിബു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അബൂബക്കര്‍ പൂനത്ത് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. രജിത സ്വാഗതവും ഫുഡ് പ്രൊസസ്സിംഗ് യൂനിറ്റ് സെക്രട്ടറി അശ്വതി നന്ദിയും പറഞ്ഞു. 3 ലക്ഷം രൂപയാണ് ബ്ലോക്ക്പദ്ധതി വിഹിതത്തിന്റെ ഭാഗമായി ഈ യൂനിറ്റിന് സബ്‌സിഡി ലഭിക്കുക. 5 പേര്‍ ഇനയൂനിറ്റില്‍ ജോലി ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262049/disabled-kalolsavam-to-be-held-tomorrow-january-9)