---
title: " പേരാമ്പ്രയുടെ മാലാഖക്ക് നൂലിനാല്‍ ചിത്രമൊരുക്കി ഇന്ത്യ റിേക്കാര്‍ഡ്സ് ഉടമ ആലത്തൂരിലെ യുവ ആര്‍ക്കിടെക്ക് അനില"
english_title: "Anila, a young architect from Alathur, India Records owner, made a picture of Perambra's angel with a thread."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26215/anila-a-young-architect-from-alathur-india-records-owner-made-a-picture-of-perambras-angel-with-a-thread"
published_at: "2022-02-13T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208e6f42a10b_vvvv - Copy (3) - Copy copy.jpg"
keywords: []
---

#  പേരാമ്പ്രയുടെ മാലാഖക്ക് നൂലിനാല്‍ ചിത്രമൊരുക്കി ഇന്ത്യ റിേക്കാര്‍ഡ്സ് ഉടമ ആലത്തൂരിലെ യുവ ആര്‍ക്കിടെക്ക് അനില

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയുടെ മാലാഖക്ക് നൂലിനാല്‍ ചിത്രമൊരുക്കി ഇന്ത്യ റിേക്കാര്‍ഡ്സ് ഉടമ ആലത്തൂരിലെ യുവ ആര്‍ക്കിടെക്ക് അനില.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയുടെ മാലാഖക്ക് നൂലിനാല്‍ ചിത്രമൊരുക്കി ഇന്ത്യ റിേക്കാര്‍ഡ്സ് ഉടമ ആലത്തൂരിലെ യുവ ആര്‍ക്കിടെക്ക് അനില.

ഇന്ത്യയിലെ മണ്‍ മറഞ്ഞതും അല്ലാത്തവരുമായ പത്ത് പ്രമുഖരുടെ സ്ട്രിംഗ് പോട്രേയ്റ്റ് ചെയ്ത് ഇന്ത്യ റിേക്കാര്‍ഡ്സ് ല്‍ ഇടം നേടിയ പാലക്കാട് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇളവംപാടത്ത് വാണിയംകോട്ടില്‍ അനിലയാണ് നിപ രോഗബാധിതനെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതയായി മരണത്തിന് കീഴടങ്ങി നാടിന്റെ മാലാഖയായി മാറിയ സിസ്റ്റര്‍ ലിനിയുടെ സ്ട്രിംഗ് പോട്രേയ്റ്റുമായി ലിനിയുടെ വീട്ടിലെത്തിയത്.

വൃത്താകൃതിയില്‍ ഉറപ്പിച്ച ആണികളില്‍ നൂലുകള്‍ മെനഞ്ഞ് ചിത്രരചന നടത്തുന്ന രീതിയാണ് സ്ട്രിംഗ് പോട്രേയ്റ്റ്. വളരെ ക്ഷമയോടെ ദിവസങ്ങളെടുത്താണ് ഒരു വ്യക്തിയുടെ ചിത്രരചന ഇത്തരത്തില്‍ നടത്താന്‍ കഴിയുക.

രാഷ്ട്രപിതാവ് ഗാന്ധിജി, ഭരണഘടനാ ശില്പി അംബേദ്കര്‍, പാവങ്ങളുടെ അമ്മ മദര്‍ തെരേസ, മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, വഹിരാകാശ സഞ്ചാരി കല്പന ചൗള, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ക്യാപ്റ്റന്‍ വിക്രം ബത്ര, മൂന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, സംഗീതഞ്ജന്‍ എ.ആര്‍ റഹ്മാന്‍, ഒളിംപ്യന്‍ മേരികോം എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സിസ്റ്റര്‍ ലിനിയുടെയും ചിത്രരചന നടത്തിയത്.

അതില്‍ ആദ്യമായി ചിത്രം കൈമാറുന്നത് ലിനിയുടെ കുടുംബത്തിനുമാണ്. പാലക്കാട് ആലത്തൂരിലെ ഇളവംപാടത്ത് എന്ന ഗ്രാമത്തില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് അനില പേരാമ്പ്ര ചക്കിട്ടപ്പാറ ചെമ്പനോടയിലെ ലിനിയുടെ വീട്ടിലെത്തി തന്റെ സൃഷ്ടി ലിനിയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.

ലിനിയടെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ്, അമ്മ രാധ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, പൊതു പ്രവര്‍ത്തകനായ സുഭാഷ് ഹിന്ദോളം, പിതാവ് അനില്‍, സഹോദരന്‍ ആദിത്യകുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ചിത്രം കൈമാറിയത്.

സാമൂഹ്യ പ്രവര്‍ത്തകനും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ അനിലന്റെയും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തംഗം സുജയുടെയും മകളാണ് ലക്കിടി നെഹ്രു കോളെജ് ബി ആര്‍ക്ക് വിദ്യാര്‍ത്ഥിനിയായ അനില ഇന്ത്യൻ ബുക്ക് ഓഫ് റെർക്കാഡ്സും ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട് . ഒരു ഫിഗര്‍മാത്രം സ്ട്രിംഗ് പോട്രേയ്റ്റ് ചെയ്ത ശ്രദ്ധേയയായ അനില ഒന്നിലധികം ആളുകളുടെ ചിത്രങ്ങളുടെ രചന നടത്താനുള്ള തയ്യാറെടുപ്പിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26215/anila-a-young-architect-from-alathur-india-records-owner-made-a-picture-of-perambras-angel-with-a-thread)