---
title: "കൈരളി വിടിസി 27ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Kairali VTC organized its 27th anniversary celebrationAT PERAMBRA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262453/kairali-vtc-organized-its-27th-anniversary-celebrationat-perambra"
published_at: "2025-01-10T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780f41913907_kairali.JPG"
keywords: []
---

# കൈരളി വിടിസി 27ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി പേരാമ്പ്രയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്റര്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കൈരളി സര്‍ഗോത്സവം എന്ന പേരില്‍ ഇകെ നായനാര്‍ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി പേരാമ്പ്രയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്റര്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കൈരളി സര്‍ഗോത്സവം എന്ന പേരില്‍ ഇകെ നായനാര്‍ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ടെക്‌നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സ്ത്രികളുടെ കടന്ന് വരവ് ഏറെ പ്രതീക്ഷ ഉളവാക്കുന്നതാണന്നും, ഇന്നത്തെ കാലത്ത് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ മികച്ച വിദ്യാഭ്യാസം അനിവാര്യമാണന്നും അവര്‍ പറഞ്ഞു.പിടിഎ പ്രസിഡണ്ട് കെ.ടി ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അന്തരിച്ച ചലചിത്ര പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍, സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഡോ. സി.കെ വിനോദ് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം വിനോദ് തിരുവോത്ത് നടത്തി.

ബി എസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനില്‍ കുമാര്‍, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെയിനിംഗ് ആന്റ് സ്റ്റഡീസ് ഡയറക്ടര്‍ സി.എസ് ഗിരിഷ് , പ്രൈവറ്റ് പാരമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട് ജനറല്‍ സെക്കട്ടറി സുനോയ് കൈവേലി, സ്റ്റാഫ് സെക്രട്ടറി കെ.പ്രസീത, സി.ടി അനൂപ് എന്നിവര്‍ സംസാരിച്ചു. കൈരളി വിടിസി പ്രിന്‍സിപ്പാള്‍ കെ.ബി രതീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറക്ടര്‍ ഐ.സുനിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട്  വായ്പ്പാട്ട് നാട്യസംഘത്തിന്റെ വാമൊഴിയാട്ടവും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262453/kairali-vtc-organized-its-27th-anniversary-celebrationat-perambra)