---
title: "ചേനോളിയില്‍ കണ്ടെത്തിയ ചെങ്കല്‍അറ തുറക്കുന്നു"
english_title: "Opening the red hole found in Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262588/opening-the-red-hole-found-in-chenoli"
published_at: "2025-01-11T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781f752bf7aa_ara.JPG"
keywords: []
---

# ചേനോളിയില്‍ കണ്ടെത്തിയ ചെങ്കല്‍അറ തുറക്കുന്നു

> **Lead Summary:** **പേരാമ്പ്ര: **ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ചെങ്കല്‍അറ തുറക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 3-ാംമത്തെ ചെങ്കല്‍അറയും കണ്ടെത്തിയിരുന്നു.

## Article Content

**പേരാമ്പ്ര: **ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ചെങ്കല്‍അറ തുറക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 3-ാംമത്തെ ചെങ്കല്‍അറയും കണ്ടെത്തിയിരുന്നു.

കൂടുതല്‍ പരിശോധനക്കായി അറതുറന്നുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്. ഒന്‍പത് മണിക്ക് തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാരും നാട്ടുകാരും കുട്ടികളുമടക്കം രാവിലെ തന്നെ വന്ന് അറയില്‍ എന്താണെന്നറിയാന്‍ ആകാംഷയോടെ കാത്തു നില്‍ക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262588/opening-the-red-hole-found-in-chenoli)