---
title: " ടി.പി രാജു, എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം "
english_title: "In memory of TP Raju and MT Vasudevan Nair at moolad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262677/in-memory-of-tp-raju-and-mt-vasudevan-nair-at-moolad"
published_at: "2025-01-11T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678235e18c7fb_sanus.JPG"
keywords: []
---

#  ടി.പി രാജു, എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം 

> **Lead Summary:** **പേരാമ്പ്ര:** മൂലാട് ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ടി.പി രാജു, എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. എം സുനില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** മൂലാട് ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ടി.പി രാജു, എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. എം സുനില്‍ അധ്യക്ഷത വഹിച്ചു.

ടി.പി രാജു മാസ്റ്ററുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ കുടുംബവും, അനുസ്മരണ വേദിയും നല്‍കുന്ന എന്‍ഡോമെന്റ്  ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ഈ ചടങ്ങില്‍ അനുമോദിച്ചു.

പാലിയേറ്റീവ് പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും വിദ്യാഭ്യാസ ധനസഹായം നല്‍കുന്നുണ്ട്. ടി.പി രാജു മാസ്റ്റര്‍ അനുസ്മരണം ടി ചന്ദ്രന്‍ മാസ്റ്ററും, എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം, ഹരീഷ് കോട്ടൂരും നടത്തി.

എഴുത്തുകാരന്‍ മോഹനന്‍ ചേനോളി മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് വിതരണം പി ബാല നല്‍കി. എം ചന്ദ്രന്‍, രാഘവന്‍, ടി.കെ ബാലന്‍, കെ ഷാലു, ഗംഗാധരന്‍, കെ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262677/in-memory-of-tp-raju-and-mt-vasudevan-nair-at-moolad)