---
title: "എന്‍എസ്സ്എസ്സ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി"
english_title: "NSS volunteers trained"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262855/nss-volunteers-trained"
published_at: "2025-01-12T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67837efe7a022_1.png"
keywords: []
---

# എന്‍എസ്സ്എസ്സ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

> **Lead Summary:** **കോഴിക്കോട്: **പടത്തുകടവ് ഹോളിഫാമിലി ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍എസ്സ്എസ്സ് വളണ്ടിയര്‍മാര്‍ക്ക് അഗ്‌നിപ്രതിരോധപ്രവര്‍ത്തനങ്ങളിലും, ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കി. 

## Article Content

**കോഴിക്കോട്: **പടത്തുകടവ് ഹോളിഫാമിലി ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍എസ്സ്എസ്സ് വളണ്ടിയര്‍മാര്‍ക്ക് അഗ്‌നിപ്രതിരോധപ്രവര്‍ത്തനങ്ങളിലും, ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കി. 

ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടി ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ വി കെ ഷാന്റി ഉല്‍ഘാടനം ചെയ്തു.എന്‍ എസ് എസ് കോ_ഓഡിനേറ്റര്‍ അരുണ്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി.സ്റ്റേന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ കുട്ടികള്‍ക്ക് പ്രായോഗികപരിശീലനം നല്‍കി.

ബഹു നിലകെട്ടിടങ്ങളിലെ അഗ്‌നിപ്രതിരോധപ്രവര്‍ത്തനങ്ങള്‍,ഫയര്‍ എക്സ്റ്റിംഗുഷറുകളുടെ പ്രവര്‍ത്തനരീതി, എല്‍ പിജി അപകടസാധ്യതകളും പ്രതിരോധപ്രവര്‍ത്തനങ്ങള്‍,ജീവന്‍ രക്ഷാപ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ ക്ലാസ്സുകള്‍ നല്‍കി. എന്‍ എസ് എസ് വളണ്ടിയര്‍ ടിയാ ആന്‍ എബ്രഹം നന്ദിരേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262855/nss-volunteers-trained)