---
title: "സീബ്രാ ലൈനുകള്‍ പുന:സ്ഥാപിക്കണം"
english_title: "Zebra lines must be restored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262861/zebra-lines-must-be-restored"
published_at: "2025-01-12T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678382776c87a_bhooming.png"
keywords: []
---

# സീബ്രാ ലൈനുകള്‍ പുന:സ്ഥാപിക്കണം

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയൂര്‍ ടൗണില്‍ വിവിധ ഭാഗങ്ങളിലെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് കാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രായമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയാസം നേരിടുന്നുവെന്നും, അടിയന്തിരമായി സീബ്രാ ലൈനുകള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബ്ലൂമിംഗ് അര്‍ട്‌സ് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

മേപ്പയ്യൂര്‍: മേപ്പയൂര്‍ ടൗണില്‍ വിവിധ ഭാഗങ്ങളിലെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് കാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രായമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയാസം നേരിടുന്നുവെന്നും, അടിയന്തിരമായി സീബ്രാ ലൈനുകള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബ്ലൂമിംഗ് അര്‍ട്‌സ് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഷബീര്‍ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്‌മാന്‍,കെ.എം. സുരേഷ്, കെ.പി.രാമചന്ദ്രന്‍,കെ.ശ്രീധരന്‍, ബി.അശ്വിന്‍,വിജീഷ് ചോതയോത്ത്,സി.നാരായണന്‍,എസ്.എസ്. അതുല്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262861/zebra-lines-must-be-restored)