---
title: "എം.ടി.യുടെ ഓര്‍മയില്‍ അക്ഷര വൃന്ദാവനം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി"
english_title: "Vidyarangam Art and Literature Forum Organises Akshara Vrindavanam In Memory Of MT"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262887/vidyarangam-art-and-literature-forum-organises-akshara-vrindavanam-in-memory-of-mt"
published_at: "2025-01-12T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783a61687889_1.png"
keywords: []
---

# എം.ടി.യുടെ ഓര്‍മയില്‍ അക്ഷര വൃന്ദാവനം ഒരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി

> **Lead Summary:** **പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരാഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല എം.ടി.യുടെ ഓര്‍മയില്‍ അക്ഷരവൃന്ദാവനമൊരുക്കി. എം.ടി.യുടെ കൃതികള്‍ , കഥാപാത്രങ്ങള്‍ സിനിമകള്‍, തിരക്കഥകള്‍ തുടങ്ങിയ അക്ഷര മരത്തില്‍ പിന്‍ ചെയ്തു. വിദ്യാര്‍ത്ഥികള്‍ വരച്ച എം.ടി.യുടെ ഫോട്ടോ കാര്‍ട്ടൂണ്‍, പെയിന്റിംഗ് എന്നിവ വൃന്ദാവനത്തില്‍ ഒരുക്കി.

## Article Content

**പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരാഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല എം.ടി.യുടെ ഓര്‍മയില്‍ അക്ഷരവൃന്ദാവനമൊരുക്കി. എം.ടി.യുടെ കൃതികള്‍ , കഥാപാത്രങ്ങള്‍ സിനിമകള്‍, തിരക്കഥകള്‍ തുടങ്ങിയ അക്ഷര മരത്തില്‍ പിന്‍ ചെയ്തു. വിദ്യാര്‍ത്ഥികള്‍ വരച്ച എം.ടി.യുടെ ഫോട്ടോ കാര്‍ട്ടൂണ്‍, പെയിന്റിംഗ് എന്നിവ വൃന്ദാവനത്തില്‍ ഒരുക്കി.

വിദ്യാരംഗം എല്‍.പി.വിഭാഗം സര്‍ഗോത്സവത്തിന്റെ ഭാഗമായാണ് വേറിട്ട അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ചെറുവാളൂര്‍ ഗവ: എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

കടങ്കഥ, ചിത്രരചന ( പേയ്സ്റ്റല്‍ കളര്‍ ) എന്നീ ഇനങ്ങളില്‍ ഉപജില്ലയിലെ എഴുപത് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, പി.രാമചന്ദ്രന്‍, ബി.ബി. ബിനീഷ്, ഹെഡ്മാസ്റ്റര്‍ എം. സതീശന്‍,പി.ടി.എ. പ്രസിഡണ്ട് കെ. വിജയന്‍, സി.സതീശന്‍, സുജിന ജി.എസ്. വി.കെ. സൗമ്യ എം.പി.ടി എ പ്രസിഡണ്ട് കെ.രജില, പി.. ബിന്ദു എന്നിവര്‍ സംസാരിച്ചു.ചിത്രകാരന്‍ സി.കെ. കുമാരന്‍, കെ. ജിഷ എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവുംവിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262887/vidyarangam-art-and-literature-forum-organises-akshara-vrindavanam-in-memory-of-mt)