---
title: "കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു"
english_title: "A student drowned while taking a bath in the Kuttyadi river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262918/a-student-drowned-while-taking-a-bath-in-the-kuttyadi-river"
published_at: "2025-01-12T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783df980b9a6_wwwwwwwwwwwwwe.jpg"
keywords: []
---

# കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **പേരാമ്പ്ര **: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചവറ മൂഴിക്ക് അടുത്ത് പറമ്പല്ലിലാണ് അപകടം. മലപ്പുറം പെരിന്തല്‍ മണ്ണ മൗലാന കോളെജിലെ വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശി നിവേദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര **: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചവറ മൂഴിക്ക് അടുത്ത് പറമ്പല്ലിലാണ് അപകടം. മലപ്പുറം പെരിന്തല്‍ മണ്ണ മൗലാന കോളെജിലെ വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശി നിവേദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം.

അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ഉള്ള ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ എത്തിയതായിരുന്നു. അവിടെ നിന്ന് പെരുവണ്ണാമൂഴിക്കടുത്ത് ജാനകിക്കാട് ഇക്കോ ടൂറിസം സെന്റിനോട് ചേര്‍ന്ന പുഴില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

വിദ്യാര്‍ത്ഥികള്‍ കുളിക്കുന്നതിനിടെ നിവേദ് ഒഴുക്കില്‍ പെടുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ബിഡിഎസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. ചവറം മൂഴി പറമ്പല്‍ ഭാഗങ്ങളില്‍ ഇത്തരം അപകടം തുടര്‍ക്കഥയാവുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262918/a-student-drowned-while-taking-a-bath-in-the-kuttyadi-river)