---
title: "കിണറില്‍ വീണ ആടിന് രക്ഷകരായി അഗ്‌നിരക്ഷാസേന "
english_title: "Agni Rakshasa rescues a goat that fell into a well at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262941/agni-rakshasa-rescues-a-goat-that-fell-into-a-well-at-perambra"
published_at: "2025-01-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783f9df635dc_aaaaee.JPG"
keywords: []
---

# കിണറില്‍ വീണ ആടിന് രക്ഷകരായി അഗ്‌നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ്ര :** മരുതേരിയില്‍ കിണറില്‍ വീണ ആടിനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ മരുതേരി പടിഞ്ഞാറെ കുറവഞ്ചേരിമ്മല്‍ വേലായുധന്‍ എന്നയാളുടെ ആട് വീട്ടുവളപ്പില്‍ മേയുന്നതിനിടെ 50 അടി താഴ്ചയും 8 അടി വെള്ളവുമുള്ള കിണറില്‍ വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര :** മരുതേരിയില്‍ കിണറില്‍ വീണ ആടിനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ മരുതേരി പടിഞ്ഞാറെ കുറവഞ്ചേരിമ്മല്‍ വേലായുധന്‍ എന്നയാളുടെ ആട് വീട്ടുവളപ്പില്‍ മേയുന്നതിനിടെ 50 അടി താഴ്ചയും 8 അടി വെള്ളവുമുള്ള കിണറില്‍ വീഴുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ അഭിജിത്ത് ലാല്‍ ചെയര്‍ നോട്ടിന്റെയും റെസ്‌ക്യൂ നെറ്റിന്റെയും സഹായത്തോടെ ഉടനടി കിണറിലിറങ്ങി കരക്ക് എത്തിച്ചതിനാല്‍ ആടിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ പി സജിത്ത്, പി.സി ധീരജ് ലാല്‍, ആര്‍ ജിനേഷ്, ഹോം ഗാര്‍ഡ് വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262941/agni-rakshasa-rescues-a-goat-that-fell-into-a-well-at-perambra)