---
title: "ആര്‍പി രവീന്ദ്രന്‍ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ. ടി സിദ്ദിക്ക് എംഎല്‍എക്ക് "
english_title: "RP Ravindran Memorial Hand Award Adv. T Siddique to MLA at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262944/rp-ravindran-memorial-hand-award-adv-t-siddique-to-mla-at-perambra"
published_at: "2025-01-12T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783ff4b2ed64_1muneer.JPG"
keywords: []
---

# ആര്‍പി രവീന്ദ്രന്‍ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ. ടി സിദ്ദിക്ക് എംഎല്‍എക്ക് 

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ ഗാന്ധിയനും ഗാന്ധിദര്‍ശന്‍ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് കോ ഓര്‍ഡിനേറ്ററും ആയിരുന്ന ആര്‍.പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ഏര്‍പ്പെടുത്തിയ ആര്‍.പി രവീന്ദ്രന്‍ സ്മാരക പ്രഥമ ഹസ്ത പുരസ്‌കാരം കല്പറ്റ എം എല്‍ എ അഡ്വ ടി സിദ്ദിഖിന് നല്‍കാന്‍ തീരുമാനിച്ചു അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ ഗാന്ധിയനും ഗാന്ധിദര്‍ശന്‍ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് കോ ഓര്‍ഡിനേറ്ററും ആയിരുന്ന ആര്‍.പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ഏര്‍പ്പെടുത്തിയ ആര്‍.പി രവീന്ദ്രന്‍ സ്മാരക പ്രഥമ ഹസ്ത പുരസ്‌കാരം കല്പറ്റ എം എല്‍ എ അഡ്വ ടി സിദ്ദിഖിന് നല്‍കാന്‍ തീരുമാനിച്ചു അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ നടത്തിയ വിശ്രമരഹിതവും ത്യാഗപൂര്‍ണ്ണവും മനുഷ്യ സ്‌നേഹപരവുമായ സേവനങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍, പിഎസ്‌സി മുന്‍ അംഗം ആര്‍.എസ് പണിക്കര്‍, പ്രതാപന്‍ തായാട്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഫെബ്രുവരി ആദ്യവാരം കോഴിക്കോട് വെച്ച് പുരസ്‌കാര സമര്‍പ്പണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ യു.കെ കുമാരന്‍, ആര്‍.എസ് പണിക്കര്‍, മുനീര്‍ എരവത്ത്, ഒ.എം രാജന്‍, കെ പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262944/rp-ravindran-memorial-hand-award-adv-t-siddique-to-mla-at-perambra)