---
title: "മദര്‍ തെരേസ പുരസ്‌കാരം മുനീര്‍ എരവത്തിന് "
english_title: "Mother Teresa award to Munir Eravath at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262948/mother-teresa-award-to-munir-eravath-at-perambra"
published_at: "2025-01-12T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678404fa51b1a_eeeeeeeeer.JPG"
keywords: []
---

# മദര്‍ തെരേസ പുരസ്‌കാരം മുനീര്‍ എരവത്തിന് 

> **Lead Summary:** **പേരാമ്പ്ര:** ജന്‍ അഭിയാന്‍ സേവാ ട്രസ്റ്റ്, കോഴിക്കോട് ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം മുനീര്‍ എരവത്തിന് ലഭിച്ചു. രാഷ്ട്രീയ, ജീവകാരുണ്യ, പാലിയേറ്റീവ് മേഖലഖകളില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

## Article Content

**പേരാമ്പ്ര:** ജന്‍ അഭിയാന്‍ സേവാ ട്രസ്റ്റ്, കോഴിക്കോട് ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം മുനീര്‍ എരവത്തിന് ലഭിച്ചു. രാഷ്ട്രീയ, ജീവകാരുണ്യ, പാലിയേറ്റീവ് മേഖലഖകളില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

മുനീര്‍ എരവത്ത് സഹയാത്ര പാലിയേറ്റിവ് കെയര്‍, ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു. കിടപ്പുരോഗികള്‍ക്ക് വീടുനിര്‍മിച്ചു നല്‍കല്‍, മാസം തോറും മരുന്ന്, ഭക്ഷണ കിറ്റ് വിതരണം , കിടപ്പു രോഗികള്‍ക്ക് തൊഴില്‍ സംരഭം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മുനീര്‍ എരവത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയാണ്.

കോഴിക്കോട് യൂത്ത് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.കെ കൃഷ്ണന്‍ കുട്ടി പുരസ്‌കാരം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262948/mother-teresa-award-to-munir-eravath-at-perambra)