---
title: "ഭാവന തിയേറ്റേഴ്സ് വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു"
english_title: "Bhavana Theaters celebrated its anniversary in a befitting manner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263025/bhavana-theaters-celebrated-its-anniversary-in-a-befitting-manner"
published_at: "2025-01-13T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784b5dc2503f_bhavana.jpg"
keywords: []
---

# ഭാവന തിയേറ്റേഴ്സ് വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ഭാവന തിയേറ്റേഴ്സ് മുപ്പത്തിയെട്ടാം വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സ് പ്രശസ്ത സാഹിത്യകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കല്ലോട് ഭാവന തിയേറ്റേഴ്സ് മുപ്പത്തിയെട്ടാം വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സ് പ്രശസ്ത സാഹിത്യകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു.

കലയ്ക്കും സാഹിത്യത്തിനും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്ന ഭാവന തിയേറ്റേഴ്സ് പുതിയതായി ആരംഭിക്കുന്ന ഗ്രന്ഥശാലക്ക് നൂറ് പുസ്തകങ്ങള്‍ സംഭാവന ചെയ്യാമെന്ന് അവര്‍ അറിയിച്ചു.

ഇത്തരം സാംസ്‌കാരിക സമിതികള്‍ പുതിയ കാലത്ത് സമൂഹത്തില്‍ അനിവാര്യമാണെന്നും പുതിയ തലമുറക്ക് വഴികാട്ടിയായി നന്മയുടെ പാത തുറന്നുകൊടുക്കുവാന്‍ ഭാവനയ്ക്ക് സാധിക്കട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സുധീര കൂട്ടിച്ചേര്‍ത്തു.

ഭാവന തിയേറ്റേഴ്സ് സെക്രട്ടറി ബബിലേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ജോബി സുജില്‍ അധ്യക്ഷത വഹിച്ചു. വേദിയില്‍ ചലച്ചിത്ര നാടക നടന്‍ എരവട്ടൂര്‍ മുഹമ്മദ് മുഖ്യാഥിതിയായി.

ചടങ്ങില്‍ പ്രദേശത്തെ അംഗന്‍വാടി പ്രവര്‍ത്തകരായ എന്‍ സജിന, ടി ശ്രീജ, എ.പി സരള, കെ.കെ ഗീത, എ പ്രേമ, വി ബീന, സംസ്ഥാന കബഡി അസോസിയേഷന്‍ മത്സരത്തിലേക്ക് തെരെഞ്ഞെടുത്ത ആല്‍വിന്‍ സുരേഷ്, സദയ് കല്ല്യാണ്‍, നാഷണല്‍ ബോക്‌സിങ്ങ് ചാപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ എസ്. ഉണ്ണിമായ എന്നിവരെയും ആദരിച്ചു.

മുന്‍വാര്‍ഡ് അംഗങ്ങളായ പി.കെ. രാഘവന്‍, ബിജു കൃഷ്ണന്‍, സി.കെ. സുനിത എന്നിവരും പെന്‍ അവാര്‍ഡ് ജേതാവ് അഷ്റഫ് കല്ലോട്, ഭാവനയുടെ അംഗം പി.കെ. ലിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടകം, ഗാനമേള, പ്രാദേശിക കലാവിരുന്ന് എന്നിവയും അരങ്ങേറി.

ഭാവന തിയേറ്റേഴ്സ് പേരാമ്പ്ര ഹിയറിങ്ങ് പ്ലസ്സുമായി ചേര്‍ന്ന് ഈ വരുന്ന ജനുവരി 26ന് നടത്തുന്ന സൗജന്യ കേള്‍വി-സംസാര വൈകല്യ നിര്‍ണ്ണയ ക്യാമ്പ് പരിശോധന ബുക്കിങ്ങ് ഇതോടൊപ്പം ആരംഭിച്ചു. താഴെ ചേര്‍ത്ത നമ്പറില്‍ ബുക്കിങ്ങ് സ്വീകരിക്കുന്നതാണെന്നും അറിയിച്ചു. 8086088844, 8086044222.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263025/bhavana-theaters-celebrated-its-anniversary-in-a-befitting-manner)