---
title: " കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം"
english_title: "The burnt body was found and it was concluded that it was suicide at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263036/the-burnt-body-was-found-and-it-was-concluded-that-it-was-suicide-at-vadakara"
published_at: "2025-01-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784bb0a3301f_vadakara.jpg"
keywords: []
---

#  കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം

> **Lead Summary:** **വടകര:** വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. അക്ലോത്ത്നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വടകര:** വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. അക്ലോത്ത്നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ പാല്‍ വാങ്ങാന്‍ പോയ സത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് തുണിസഞ്ചിയും അതിലൊരു കത്തും മൊബൈല്‍ ഫോണും കണ്ടെടുത്തു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. മരണത്തില്‍ വടകര പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263036/the-burnt-body-was-found-and-it-was-concluded-that-it-was-suicide-at-vadakara)