---
title: "എന്‍ഐഎംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: " NIMLP School Anniversary Celebration and Farewell Session at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263074/nimlp-school-anniversary-celebration-and-farewell-session-at-perambra"
published_at: "2025-01-13T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784d7726ec3c_niml.jpg"
keywords: []
---

# എന്‍ഐഎംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ 96-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഇതോടൊപ്പം അനുമോദന സംഗമം, സ്മാര്‍ട്ട്ക്ലാസ്‌റൂം ഉദ്ഘാടനം, സാംസ്‌കാരിക സംഗമം, പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി കാരണവസംഗമം എന്നിവയും നടന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ 96-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഇതോടൊപ്പം അനുമോദന സംഗമം, സ്മാര്‍ട്ട്ക്ലാസ്‌റൂം ഉദ്ഘാടനം, സാംസ്‌കാരിക സംഗമം, പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി കാരണവസംഗമം എന്നിവയും നടന്നു.

96-ാം വാര്‍ഷികം, യാത്രയയപ്പ്, അനുമോദന സംഗമം, എന്‍ഐഎം ഫെസ്റ്റ് എന്നിവയുടെ ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി.

പേരാമ്പ്ര ദാറുന്നുജൂം സെക്രട്ടറി പി.കെ. ഇബ്രാഹിം, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, പേരാമ്പ്ര എഇഒ കെ.വി. പ്രമോദ്, പേരാമ്പ്ര ബിപിസി വി.പി നിത, സ്‌കൂര്‍ മാനേജര്‍ പ്രെഫ: സി. ഉമ്മര്‍, വാര്‍ഡ് അംഗങ്ങളായ പി. ജോന, എന്‍.കെ സല്‍മ, യു.സി. ഹനീഫ, പി.കെ.രാഗേഷ്, വിനോദ് തിരുവോട്ട് എന്നിവരും സി.കെ അശോകന്‍, രാജന്‍ മരുതേരി, സി.പി.എ അസീസ്, പി.പി. മുഹമ്മദ്, എം.ടി. അഷറഫ്, ശ്രീധരന്‍ കല്ലാട്ട്, ബാലഗോപാലന്‍,

പേരാമ്പ്ര ഡിഎന്‍ഒ സെക്രട്ടറി പി.കെ. ഇബ്രാഹിം, പ്രഫ. എം. മുഹമ്മദ് അസ്ലം, സി. മൊയ്തു മൗലവി, മുഹമ്മദ് ഷാഫി കക്കാട്, എംപിടിഎ പ്രസിഡണ്ട് അഞ്ജു എസ്.രാജ്, പി.ടി.എ വൈസ് പ്രസിഡണ്ട് ടി.കെ. ജാബിര്‍, നഴ്‌സറി പിടിഎ പ്രസിഡണ്ട് നജീര്‍ ആയടത്തില്‍, ഡിഗ്‌നിറ്റി കോളജ് പിടിഎ വൈസ് പ്രസിഡണ്ട് എം.ടി.ആര്‍ ബഷീര്‍, ദാറുന്നുജൂം സെക്കണ്ടറി മദ്രസ പിടിഎ പ്രസിഡണ്ട് പി.കെ. ജമാല്‍, ഹെവന്‍സ് വൈസ് പ്രസിഡണ്ട് ഫസ്‌ന, എന്‍.ഐ.എം നഴ്‌സറി ഹെഡ് എം.എം പ്രജില, എസ്ആര്‍ജി കണ്‍വീനര്‍ കെ.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവരും സംസാരിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍.പി.എ. കബീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ ഇ.പി. ലത്തീഫ് നന്ദിയും പറഞ്ഞു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമവും പൂര്‍വ- അധ്യാപക-വിദ്യാര്‍ത്ഥി കാരണവ സംഗമവും പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

മൈലാഞ്ച് 2k25 എന്‍ഐഎം ഫെസ്റ്റ് നാടന്‍ പാട്ട് കലാകാരന്‍ മജീഷ് കാരയാട് ഉദ്ഘാടനം ചെയ്തു. എന്‍ഐഎം ഫെസ്റ്റ് കണ്‍വീനര്‍ അഫ്ലഹ് പാലേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഇശല്‍ സന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263074/nimlp-school-anniversary-celebration-and-farewell-session-at-perambra)