---
title: "സഫിയക്ക് വീട് നിര്‍മ്മിച്ചു നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍"
english_title: "Congress workers built a house for Safia at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263093/congress-workers-built-a-house-for-safia-at-perambra"
published_at: "2025-01-13T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784eb34a8d9f_av.jpg"
keywords: []
---

# സഫിയക്ക് വീട് നിര്‍മ്മിച്ചു നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

> **Lead Summary:** പേരാ**മ്പ്ര :** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ ലൈഫ് ഭവനപദ്ധതിയിലെ ഒന്നാം സ്ഥാനക്കാരിയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിലെ നാലാം നമ്പര്‍ ഗുണഭോക്താവുമായിരുന്ന പുറ്റംപൊയിലിലെ സഫിയക്ക് ഗ്രാമ പഞ്ചായത്ത് വീട് നിഷേധിച്ചപ്പോള്‍ സഫിയക്ക് വീട് നിര്‍മിച്ചു നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.

## Article Content

പേരാ**മ്പ്ര :** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ ലൈഫ് ഭവനപദ്ധതിയിലെ ഒന്നാം സ്ഥാനക്കാരിയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിലെ നാലാം നമ്പര്‍ ഗുണഭോക്താവുമായിരുന്ന പുറ്റംപൊയിലിലെ സഫിയക്ക് ഗ്രാമ പഞ്ചായത്ത് വീട് നിഷേധിച്ചപ്പോള്‍ സഫിയക്ക് വീട് നിര്‍മിച്ചു നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.

വാര്‍ഡ് അംഗം പി.കെ. രാഗേഷിന്റെ നേതൃത്വത്തിലാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. ജനുവരി 24 ന് വൈകുന്നേരം 3 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിക്കും.

ടി. സിദ്ദീഖ്, എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പുറ്റം പൊയിലില്‍ വിപുലമായ മഹിളാ കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റംപൊയില്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ടി.എന്‍.കെ. ബാലകൃഷ്ണന്‍, രേഷ്മ പൊയില്‍, ധന്യ അനില്‍കുമാര്‍, വി.കെ. രമേശന്‍, വി.പി. ഹംസ, പി.എം. സത്താര്‍, കെ.സി. രാജീവന്‍, യു.സി രജീഷ്, ഇ.എം. രാജന്‍, അഷറഫ് ചാലില്‍, കെ.പി രാജന്‍, കെ.ടി. മറിയം, സാബിറ ബഷീര്‍, എന്‍.കെ. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263093/congress-workers-built-a-house-for-safia-at-perambra)