---
title: "മുതുകുന്ന് മല ഖനനത്തില്‍ നിര്‍മ്മല്‍ കമ്പനിക്കെതിരെയുള്ള  ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കമ്പനി അധികൃതര്‍ രംഗത്ത്   "
english_title: "Against Nirmal Company In Muthukunnu Hill Mining  The company officials have responded to the allegations.   "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263139/against-nirmal-company-in-muthukunnu-hill-mining-the-company-officials-have-responded-to-the-allegations"
published_at: "2025-01-13T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678528bd3dabc_1.png"
keywords: []
---

# മുതുകുന്ന് മല ഖനനത്തില്‍ നിര്‍മ്മല്‍ കമ്പനിക്കെതിരെയുള്ള  ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കമ്പനി അധികൃതര്‍ രംഗത്ത്   

> **Lead Summary:** പേരാമ്പ്ര : മുതുകുന്ന് മല ഖനനത്തില്‍ നിര്‍മ്മല്‍ കമ്പനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കമ്പനി അധികൃതര്‍ രംഗത്ത്. സമര സമിതിയും മറ്റും നിര്‍മ്മല്‍ കമ്പനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയും നിജസ്ഥിതി പൊതുജനത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ വാര്‍ത്ത സമ്മേളനം നടത്തിയത്.

## Article Content

പേരാമ്പ്ര : മുതുകുന്ന് മല ഖനനത്തില്‍ നിര്‍മ്മല്‍ കമ്പനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കമ്പനി അധികൃതര്‍ രംഗത്ത്. സമര സമിതിയും മറ്റും നിര്‍മ്മല്‍ കമ്പനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയും നിജസ്ഥിതി പൊതുജനത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ വാര്‍ത്ത സമ്മേളനം നടത്തിയത്.

നൊച്ചാട് അരിക്കുളം വില്ലെജുകളിലായി ഉദ്ദേശം 180 ഏക്കറിലധികം സ്ഥലത്ത് വ്യാപി പുതിടക്കുന്ന മുതുകുന്നിലെ 10 ഏക്കര്‍ ഭൂമിയാണ് ജൈവകൃഷിക്കും പശുക്കളുടെ ഒരു ഫാമും ആരംഭിക്കുന്നതിന് വേണ്ടി നൊച്ചാട് അരിക്കുള്ള പ്രദേശങ്ങളിലായി താമസിക്കുന്ന റിട്ടയര്‍ ചെയ്തവരും പ്രവാസികളുമായ 10 പേര്‍ ചേര്‍ന്ന് സി. മുഹമ്മതിനെ എം.ഡി യായി തീരുമാനിച്ച് നിര്‍മ്മല്‍ എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു. ഫാം, ജൈവകൃഷി, നഴ്സറി തുടങ്ങിയവയാണ് കമ്പനിയുടെ ഉദ്ദേശം, ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മുതുകുന്നിനോ അവിടുത്തെ ആവാസ വ്യവ സ്ഥയ്ക്കോ യാതൊരു കോട്ടവും തട്ടാത്ത രീതിയിലാണ് ഞങ്ങള്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.

മണ്ണ് ഖനനം ചെയ്ത് കൂന്ന് ഇല്ലാതാക്കല്‍ കമ്പനിയുടെ ലക്ഷ്യമല്ല എന്നാല്‍ കുന്നിന്‍മുകളിലേക്ക് റോഡ് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന മണ്ണും ഫാം നിര്‍മ്മിക്കുന്ന സ്ഥലത്തെ മണ്ണും, കൃഷിക്ക് സ്ഥലമൊരുക്കുമ്പോള്‍ ഉണ്ടാകുന്ന മണ്ണും പരിസ്ഥിതിക്കോ പ്രദേശവാസികള്‍ക്കോ ഞങ്ങളുടെ പദ്ധതിക്കോ യാതൊരു കോട്ടവും തട്ടാത്ത രീതിയില്‍ മേല്‍ഭാഗം അല്‍പ്പം നിരപ്പാക്കി കുറഞ്ഞ അളവില്‍ മണ്ണ് നീക്കം ചെയ്യാനാണ് വാഗാഡ് കമ്പനിക്ക് ഞങ്ങള്‍ സമ്മതപത്രം നല്‍കിയത്. എന്നാല്‍ ഈ സമ്മതപത്രം വെച്ച് രണ്ട് ഏക്കര്‍ സ്ഥലത്ത് നിന്നും വലിയ അനുമതി ജിം ജിയോളജി ളജി വകുപ്പില്‍ നിന്ന് വാഗാഡ് കമ്പനി നേടുകയും ഈ വിവരം ഞങ്ങളില്‍ നിന്ന് മറച്ചു വെക്കുകയും ചെയ്തു. കുന്നിലേക്ക് റോഡ് നിര്‍മ്മാണം ആരംഭിക്കുന്ന സമയത്താണ് രേഖകള്‍ തങ്ങള്‍ക്ക് തന്നത്.

ആ സമയം തന്നെ ഇത്ര അളവില്‍ മണ്ണ് എടുക്കാന്‍ ഒരു തരത്തിലും ഞങ്ങള്‍ അനുവദിക്കില്ലെന്നും ഞങ്ങളുടെ പദ്ധതിക്ക് ദോഷകരമാവുന്ന രീതിയില്‍ മണ്ണ് ഖനനം ചെയ്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് കമ്പനിയെ അറിയിച്ചിട്ടുണ്ട്. മാത്രവു മല്ല ഞങ്ങളുടെ കമ്പനി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മണ്ണ് ഖനനം ചെയ്യുന്നതി നായി വാഗാഡ് നേടിയ അനുമതി പുനഃപരിശോധിക്കുന്നതിന് കലക്ടര്‍, ജിയോളജി ജില്ലാ ഓഫീസര്‍ എന്നിവ ബഹുമാനപ്പെട്ട ജില്ലാ വര്‍ക്കും രേ ഖാമൂലം പരാതി ന നല്‍കി യിട്ടുണ്ട്. ബഹുമാനപ്പെട്ട കോടതി മുഖേന നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. 

എന്നാല്‍ പലര ലരും ഇല്ലാക്കഥകളും കള്ളത്തരവും പരിപ്പിച്ച് ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുകയും മുതലെടുപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. ജനങ്ങള്‍ക്കോ പ്രദേ ശത്തിനോ ബുദ്ധിമുട്ടുണ്ടാകുന്ന ഒരു പ്രവര്‍ത്തനവും ഞങ്ങളുടെ ഭാഗത്ത് നിന്നു ണ്ടാവുകയില്ലെന്നും ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നും അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സി. മുഹമ്മദ്, കെ.പി. ബാലചന്ദ്രന്‍, കെ. ലിനീഷ്, പി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263139/against-nirmal-company-in-muthukunnu-hill-mining-the-company-officials-have-responded-to-the-allegations)