---
title: "137 കൂപ്പണ്‍ ചാലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി "
english_title: "The 137 Coupon Challenge kicks off in the Changarote constituency perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26324/the-137-coupon-challenge-kicks-off-in-the-changarote-constituency-perambra"
published_at: "2022-02-14T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209ff768224c_0000 WATERMARK.jpg"
keywords: []
---

# 137 കൂപ്പണ്‍ ചാലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര :** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി നടപ്പിലാക്കുന്ന 137 ചാലഞ്ചിന്റെ ഭാഗമായ 137 കൂപ്പണ്‍ ചാലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി. കഴിഞ്ഞ ദിവസം ചങ്ങരോത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് കമ്മിറ്റിയും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും നടപ്പിലാക്കിയ 137 രൂപ ചലഞ്ച് കൂപ്പണ്‍ വിതരണം നടത്തി.

## Article Content

**പേരാമ്പ്ര :** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി നടപ്പിലാക്കുന്ന 137 ചാലഞ്ചിന്റെ ഭാഗമായ 137 കൂപ്പണ്‍ ചാലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി. കഴിഞ്ഞ ദിവസം ചങ്ങരോത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് കമ്മിറ്റിയും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും നടപ്പിലാക്കിയ 137 രൂപ ചലഞ്ച് കൂപ്പണ്‍ വിതരണം നടത്തി.

രാവിലെ എട്ട് മണി മുതല്‍ രാത്രി 9.30 ഓടെ 12 ബൂത്ത് കമ്മറ്റി ഭാരവാഹികളെയും സി യു സി ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ ചലഞ്ചിന് തുടക്കം കുറിച്ചു. അടുത്ത രണ്ട് ദിവസം കൊണ്ട് മുഴുവന്‍ ബൂത്തുകളിലും ഈ പരിപാടി നടപ്പിലാക്കും. ബൂത്ത് പ്രസിഡന്റ്മാരായ കെ.കെ. വിനോദ്, സി.എം. പ്രജീഷ്, എന്‍. ശ്രീധരന്‍, കെ.എം. അഭിജിത്ത്, കെ.ടി. സുനില്‍, റോജി ചാലുങ്കല്‍, ശ്രീനി കരുവാന്‍ കണ്ടി, കെ.കെ. ദേവരാജ്, കെ.എം. ശ്രീനാഥ്, കെ. ബിജു, എന്‍. സജീഷ്, ടി.വി. സന്ദീപ് എന്നിവര്‍ ചാലഞ്ച് കൂപ്പണ്‍ ഏറ്റുവാങ്ങി.

ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പ്രകാശന്‍ കന്നാട്ടി, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. അശോകന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.സി. മിനി, മുന്‍ പഞ്ചായത്ത് അംഗം എന്‍.എസ്. നിധീഷ് എന്നിവര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26324/the-137-coupon-challenge-kicks-off-in-the-changarote-constituency-perambra)