---
title: "കാട്ടുപന്നിയുടെ ആക്രമണം; നെല്ല് കര്‍ഷകര്‍ ദുരിതത്തില്‍"
english_title: "Wild Boar Attacks; Rice farmers in distress at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263340/wild-boar-attacks-rice-farmers-in-distress-at-perambra"
published_at: "2025-01-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678631ecdf341_vayall.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണം; നെല്ല് കര്‍ഷകര്‍ ദുരിതത്തില്‍

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ വാളൂര്‍ വയല്‍ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം. പറമ്പിലെ കപ്പ, വാഴ, ചേന തുടങ്ങിയവ നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നി ഇപ്പോള്‍ വയല്‍പ്രദേശത്തെ നെല്‍കൃഷിയും വ്യാപകമായി നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ വാളൂര്‍ വയല്‍ പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം. പറമ്പിലെ കപ്പ, വാഴ, ചേന തുടങ്ങിയവ നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നി ഇപ്പോള്‍ വയല്‍പ്രദേശത്തെ നെല്‍കൃഷിയും വ്യാപകമായി നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

മകര കൊയ്ത്തിലേക്ക് പാകമായി വരുന്ന നെല്ലുകളാണ് ഇപ്പോള്‍ പന്നികള്‍ ചവിട്ടി ചിന്തിനശിപ്പിക്കുന്നത്. പന്നികളുടെ ശല്യം കാരണം ഒരു കൃഷിയും ഇറക്കാന്‍ സാധിക്കാതെ പ്രതിസന്ധി നേരിടുകയാണ് കര്‍ഷകര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263340/wild-boar-attacks-rice-farmers-in-distress-at-perambra)