---
title: " ഭിന്നശേഷിക്കാരുടെ ഗ്രാമ സഭയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തതില്‍ പ്രതിഷേധം"
english_title: "Protest over Gram Panchayat President's non-participation in Gram Sabha of differently-abled people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263361/protest-over-gram-panchayat-presidents-non-participation-in-gram-sabha-of-differently-abled-people"
published_at: "2025-01-14T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67864735e34b7_BHINNASESHI.JPG"
keywords: []
---

#  ഭിന്നശേഷിക്കാരുടെ ഗ്രാമ സഭയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തതില്‍ പ്രതിഷേധം

> **Lead Summary:** **കടിയങ്ങാട് :** ഭിന്നശേഷിക്കാരുടെ ഗ്രാമ സഭയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തതില്‍ പ്രതിഷേധം. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലാണ് പ്രസിഡണ്ടിനെതിരെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. 2025-26 വര്‍ഷത്തെ വയോജന- ഭിന്നശേഷിക്കാരുടെ ജനകീയസൂത്രണ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭയില്‍ സംഘാടകനും ഉദ്ഘാടകനുമായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തതിലാണ് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും അടക്കം ഉദ്ഘാടന സമയം കഴിഞ്ഞു രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തത് കാരണം വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ഗ്രാമസഭ നടക്കാതെ തിരിച്ചു പോകേണ്ടി വന്നതില്‍ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെ ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് പരിപാടിയില്‍ പങ്കെടുക്കാതെ നിരുത്തരവാദപരമായ സമീപനം കാണിച്ച പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും മേലധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ചങ്ങരോത്ത് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ് കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും, കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുക മുഴുവന്‍ വിതരണം ചെയ്തിട്ടില്ലെന്നും, ഭിന്നശേഷി കുട്ടായ്മയുടെ ട്രഷററും ഭിന്നശേഷിക്കാരന്റെ രക്ഷിതാവും എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറിയുമായ കെ ഇ അഷറഫ് പറഞ്ഞു.

## Article Content

**കടിയങ്ങാട് :** ഭിന്നശേഷിക്കാരുടെ ഗ്രാമ സഭയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തതില്‍ പ്രതിഷേധം. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലാണ് പ്രസിഡണ്ടിനെതിരെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. 2025-26 വര്‍ഷത്തെ വയോജന- ഭിന്നശേഷിക്കാരുടെ ജനകീയസൂത്രണ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭയില്‍ സംഘാടകനും ഉദ്ഘാടകനുമായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തതിലാണ് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും അടക്കം ഉദ്ഘാടന സമയം കഴിഞ്ഞു രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തത് കാരണം വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ഗ്രാമസഭ നടക്കാതെ തിരിച്ചു പോകേണ്ടി വന്നതില്‍ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെ ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് പരിപാടിയില്‍ പങ്കെടുക്കാതെ നിരുത്തരവാദപരമായ സമീപനം കാണിച്ച പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും മേലധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ചങ്ങരോത്ത് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ് കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും, കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുക മുഴുവന്‍ വിതരണം ചെയ്തിട്ടില്ലെന്നും, ഭിന്നശേഷി കുട്ടായ്മയുടെ ട്രഷററും ഭിന്നശേഷിക്കാരന്റെ രക്ഷിതാവും എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറിയുമായ കെ ഇ അഷറഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263361/protest-over-gram-panchayat-presidents-non-participation-in-gram-sabha-of-differently-abled-people)