---
title: "പ്രവാസികളുടെ ഷേമ പെന്‍ഷന്‍ തടഞ്ഞുവെച്ച പ്രവാസി വകുപ്പിന്റെ കാടത്ത നിയമം റദ്ധ് ചെയ്യുക; പ്രവാസി ലീഗ് "
english_title: "Repeal the Quagmire Act of the Department of Expatriates, which withheld the Shema pension of expatriates; Expatriate League perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26340/repeal-the-quagmire-act-of-the-department-of-expatriates-which-withheld-the-shema-pension-of-expatriates-expatriate-league-perambra"
published_at: "2022-02-14T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a0ef83fc7b_0000 WATERMARK.jpg"
keywords: []
---

# പ്രവാസികളുടെ ഷേമ പെന്‍ഷന്‍ തടഞ്ഞുവെച്ച പ്രവാസി വകുപ്പിന്റെ കാടത്ത നിയമം റദ്ധ് ചെയ്യുക; പ്രവാസി ലീഗ് 

> **Lead Summary:** **പേരാമ്പ്ര: ** പ്രവാസികളുടെ ഷേമ പെന്‍ഷന്‍ തടഞ്ഞ് വെച്ച പ്രവാസി വകുപ്പിന്റെ കാടത്ത നിയമം റദ്ധ് ചെയ്യണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഖ്യ അംശാദായം വാങ്ങുന്ന കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ജീവിതവും സമ്പത്തും കേരളത്തിന് വേണ്ടി സമര്‍പ്പിക്കുകയും ചിലവഴിക്കുകയും ചെയ്തവരാണ് പ്രവാസികളെന്നും അവര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: ** പ്രവാസികളുടെ ഷേമ പെന്‍ഷന്‍ തടഞ്ഞ് വെച്ച പ്രവാസി വകുപ്പിന്റെ കാടത്ത നിയമം റദ്ധ് ചെയ്യണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഖ്യ അംശാദായം വാങ്ങുന്ന കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ജീവിതവും സമ്പത്തും കേരളത്തിന് വേണ്ടി സമര്‍പ്പിക്കുകയും ചിലവഴിക്കുകയും ചെയ്തവരാണ് പ്രവാസികളെന്നും അവര്‍ പറഞ്ഞു.

ഷേമ പെന്‍ഷന് വേണ്ടി അംശാദായം അടക്കുന്ന അംഗങ്ങള്‍ കൂടിശിക വന്നാല്‍ 62 വയസിന് മുന്നേ അടച്ച് തീര്‍ക്കണമെന്ന കേരള പ്രവാസി വകുപ്പിന്റെ നിയമം മൂലം പ്രവാസ ജീവിതത്തിലും കോവിഡിലും അകപ്പെട്ടു പോയ പതിനായിരക്കണക്കിന് പ്രവാസികളുണ്ട്. അവരുടെ ഷേമ പെന്‍ഷന്‍ തടഞ്ഞ് വെച്ച കാടത്ത നിയമം റദ്ധ് ചെയ്ത് 65 വയസിന് മുന്നേ കുടിശിക അടച്ച് തീര്‍ത്ത് എല്ലാ പ്രവാസികള്‍ക്കും ഷേമ പെന്‍ഷന്‍ ലഭ്യമാക്കണമെന്നും അതിന് ആവശ്യമായ നിയമ നിര്‍മ്മാണവും ഓര്‍ഡറും കൊണ്ട് വരാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരണമെന്നും തുറമുഖം വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവിലിനോട് പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ചാലിക്കരയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ദേവര്‍ കോവിലിന് നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് പി.കെ.കെ. നാസറാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ ടി.കെ. ഇബ്രാഹിം, എസ്.കെ. അസ്സയിനാര്‍, യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.സി. സിറാജ്, പഞ്ചായത്ത് പ്രവാസി ലീഗ് നേതാക്കളായ കെ.പി. അബ്ദുറഹിമാന്‍, എം.ടി. ഹമിദ് എന്നിവര്‍ പങ്കെടുത്തു.

കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇളവുകളും ആനുകൂല്യവും ഗവണ്‍മെന്റ് നല്‍കിയപ്പോള്‍ പ്രവാസി ഷേമ വകുപ്പ് യാതൊരു ഇളവുകളും പ്രവാസികള്‍ക്ക് നല്‍കിയില്ലെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒന്നു പോലും പ്രവാസികള്‍ക്ക് ലഭിച്ചില്ലെന്നും പ്രവാസി സമൂഹത്തോട് ഗവണ്‍മെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26340/repeal-the-quagmire-act-of-the-department-of-expatriates-which-withheld-the-shema-pension-of-expatriates-expatriate-league-perambra)