---
title: " വളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു"
english_title: "Identity cards were distributed to those who completed the volunteer training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263519/identity-cards-were-distributed-to-those-who-completed-the-volunteer-training"
published_at: "2025-01-15T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678756c9dfcf4_valandiyar.jpg"
keywords: []
---

#  വളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര :** ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് നടത്തിയ ഇരുപത്തിമൂന്നാമത് വളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര :** ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് നടത്തിയ ഇരുപത്തിമൂന്നാമത് വളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.

പേരാമ്പ്ര പൊലീസ് ഡിവൈഎസ്പി വി.വി ലിജേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എ.കെ. തറുവയി അധ്യക്ഷത വഹിച്ചു. ട്രോമാകെയര്‍ പരിശീലനം നേടിയ വനിതകള്‍ സമൂഹത്തിന് സുരക്ഷാ ബോധം കൈവരിക്കാന്‍ സഹായകമാണെന്നും കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദേഹം പറഞ്ഞു.

ജനറല്‍സെക്രട്ടറി വി.എസ് രമണന്‍, ജോയിന്റ് സെക്രട്ടറി കെ.ടി. കുഞ്ഞമ്മത്, ഒ.പി. ഹമീദ്, വനിതാ വളണ്ടിയര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263519/identity-cards-were-distributed-to-those-who-completed-the-volunteer-training)