---
title: "നടുവണ്ണൂര്‍ കുന്നുമ്മല്‍ അമ്മോട്ടി നിര്യാതനായി"
english_title: "Naduvannoor Kunnummal Ammotti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26352/naduvannoor-kunnummal-ammotti-passed-away"
published_at: "2022-02-14T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a252aa3864_0000 WATERMARK.jpg"
keywords: []
---

# നടുവണ്ണൂര്‍ കുന്നുമ്മല്‍ അമ്മോട്ടി നിര്യാതനായി

> **Lead Summary:** ** നടുവണ്ണൂര്‍: **സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ഗവ: വനിതാ ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്റ്റക്ടര്‍ ആയി വിരമിച്ച കുന്നുമ്മല്‍ അമ്മോട്ടി നിര്യാതനായി. പരേതരായ കുന്നുമ്മല്‍ ബ്രായന്‍ കുട്ടി, റുഖിയ ദമ്പതികളുടെ മകനാണ്.

## Article Content

** നടുവണ്ണൂര്‍: **സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ഗവ: വനിതാ ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്റ്റക്ടര്‍ ആയി വിരമിച്ച കുന്നുമ്മല്‍ അമ്മോട്ടി നിര്യാതനായി. പരേതരായ കുന്നുമ്മല്‍ ബ്രായന്‍ കുട്ടി, റുഖിയ ദമ്പതികളുടെ മകനാണ്.

റിട്ട: ഐ.ടി.ഐ. സ്റ്റാഫ് കോഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി, ജെ.ഡി.റ്റി. ഇസ്ലാം വെള്ളിമാട് കുന്ന് പ്രൈവറ്റ് ഐ.ടി.ഐ മുന്‍ ഇന്‍സ്റ്റക്ടര്‍, കല്ലിടുക്കില്‍ മഹല്ല് കമ്മിറ്റി മുന്‍ അംഗം, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍, മുസ്ലിം ലീഗ് വെങ്ങളത്ത് കണ്ടി കടവ് ശാഖ ജനറല്‍ സെക്രട്ടറി, മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സലീന കുന്നുമ്മല്‍ (നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മക്കള്‍ : മുഹമ്മദ് മുഫ്‌ലിഹ് (സിവില്‍ എഞ്ചിനീയര്‍), മുഹമ്മദ് സ്വാലിഹ് (സിവില്‍ എഞ്ചിനീയര്‍). മരുമക്കള്‍ : ഡോ: മുഫ്‌ന മുഫ്‌ലിഹ്(പനായി), ഹിബ സ്വാലിഹ് (എം.ബി.ബി.എസ്. സ്റ്റുഡന്റ് പരിയാരം മെഡിക്കല്‍ കൊളേജ്). സഹോദരങ്ങള്‍: ഇബ്രാഹിം, ഉമ്മര്‍ കുട്ടി, കോയ, മറിയക്കുട്ടി (കോക്കല്ലൂര്‍), ബഷീര്‍ കുന്നുമ്മല്‍ (കല്ലിടുക്കില്‍ മഹല്ല് സെക്രട്ടറി) പരേതരായ കുഞ്ഞായി, അവറാന്‍ കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26352/naduvannoor-kunnummal-ammotti-passed-away)