---
title: "മീന്‍ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Fish processing unit inaugurated at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263533/fish-processing-unit-inaugurated-at-chakkittapara"
published_at: "2025-01-15T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67876407f1676_chakkittapara.jpg"
keywords: []
---

# മീന്‍ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ മീന്‍ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ മീന്‍ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പന്നിക്കോട്ടൂര്‍ ഉന്നതിയില്‍ 300 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നതരത്തിലാണ് നിര്‍മ്മാണം. വാര്‍ഡ് അംഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി കുഞ്ഞിക്കണ്ണന്‍, നടേരി ബാലകൃഷണ്‍, പി.കെ ധര്‍മ്മരാജ്, ദേവി വാഴയില്‍, എ.കെ നിധീഷ്, ചോയി പൂക്കോട്ടുചാലില്‍, എ.ടി. കൃഷണ്‍, കുഞ്ഞിരാമന്‍ പാറക്കല്‍, കമ്പനി മാനേജര്‍ എം.കെ സൂരജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263533/fish-processing-unit-inaugurated-at-chakkittapara)