---
title: "കൊവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടികളും ഇന്ന് തുറന്നു "
english_title: "All the Anganwadis in the state, which were closed due to the Kovid scare, were reopened today perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26357/all-the-anganwadis-in-the-state-which-were-closed-due-to-the-kovid-scare-were-reopened-today-perambra"
published_at: "2022-02-14T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a2a42df528_0000 WATERMARK.jpg"
keywords: []
---

# കൊവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടികളും ഇന്ന് തുറന്നു 

> **Lead Summary:** **പേരാമ്പ്ര:** കൊവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടികളും ഇന്ന് തുറന്നു. രണ്ടാം തരംഗം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അംഗനവാടികള്‍ തുറന്നിരുന്നില്ല. കൊവിഡിന്റെ മൂന്നാം തരംഗ വ്യാപനത്തോടെ തുറന്ന സ്‌ക്കൂളുകള്‍ വീണ്ടും അടയ്‌ക്കേണ്ട അവസ്ഥ വന്നു.

## Article Content

**പേരാമ്പ്ര:** കൊവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടികളും ഇന്ന് തുറന്നു. രണ്ടാം തരംഗം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അംഗനവാടികള്‍ തുറന്നിരുന്നില്ല. കൊവിഡിന്റെ മൂന്നാം തരംഗ വ്യാപനത്തോടെ തുറന്ന സ്‌ക്കൂളുകള്‍ വീണ്ടും അടയ്‌ക്കേണ്ട അവസ്ഥ വന്നു.

കൊവിഡ് വ്യാപനത്തോത് ഇപ്പോള്‍ കുറഞ്ഞ സാഹചര്യത്തില്‍ സ്‌ക്കൂളുകള്‍ വീണ്ടും തുറക്കുന്നതോടൊപ്പമാണ് അംഗനവാടികളും തുറന്നത്. ഇന്നു മുതല്‍ ഉച്ചവരെയാണ് അംഗവാടികളില്‍ കുട്ടികളെ ഇരുത്തുന്നത്. നൊച്ചാട് പഞ്ചായത്തിലെ കൈതക്കല്‍ പുറ്റാട് അംഗനവാടിയില്‍ ആകെ 20 കുട്ടികളാണ് ഉള്ളത്. ആദ്യ ദിനത്തില്‍ തന്നെ പതിനഞ്ചോളം കുട്ടികള്‍ എത്തിയിരുന്നു. അടുത്ത ദിവസം മുഴുവന്‍ കുട്ടികളും എത്തുമെന്ന് വര്‍ക്കര്‍ ഷബാന ആഷ്മി പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികളുമായി അമ്മമാര്‍ നേരത്തെ തന്നെ അംഗനവാടിയില്‍ എത്തിയിരുന്നു. കളിപ്പാട്ടങ്ങളും മിഠായിയും പായസവുമെല്ലാം ഒരുക്കിയാണ് ഓരോ അംഗനവാടികളും കുട്ടികളെ വരവേറ്റേത്. വീട്ടില്‍ തന്നെ അടച്ചിട്ടിരുന്ന കുട്ടികളാവട്ടെ കൂട്ടുകാരൊന്നിച്ച് കളിച്ചും ചിരിച്ചും സന്തോഷം പങ്കിട്ട ദിവസവുമായിരുന്നു. കൊവിഡ് പൂര്‍ണ്ണമായും വിട്ടൊഴിയാത്ത അവസ്ഥയില്‍ വളരെ കരുതലോടയാണ് ഓരോ അംഗനവാടികളിലും കുട്ടികളെ ഇരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26357/all-the-anganwadis-in-the-state-which-were-closed-due-to-the-kovid-scare-were-reopened-today-perambra)