---
title: "ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് ദിനം ആചരിച്ചു"
english_title: "Chakkittapara Shanthi Palliative Care Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263588/chakkittapara-shanthi-palliative-care-day-observed"
published_at: "2025-01-15T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67878c3a1b9f8_paliyettiv.JPG"
keywords: []
---

# ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് ദിനം ആചരിച്ചു

> **Lead Summary:** **ചക്കിട്ടപാറ **: ശാന്തി പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍, കലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് - സ്റ്റുഡന്റ്‌സ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനവും സന്ദേശ റാലിയും സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ **: ശാന്തി പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍, കലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് - സ്റ്റുഡന്റ്‌സ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനവും സന്ദേശ റാലിയും സംഘടിപ്പിച്ചു.

ചടങ്ങ് പ്രിന്‍സിപ്പല്‍ ജി.അമ്പിളി ഉദ്ഘാടനം ചെയ്തു. ബോബി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡോ: സി.കെ. വിനോദ് മുഖ്യപ്രഭാഷണവും, മെഡിക്കല്‍ ഉപകരണ കൈമാറ്റവും നടത്തി.

ശ്രീധരന്‍ പെരുവണ്ണാമൂഴി, നോബി കുമ്പുക്കല്‍, എം.കെ. ബ്ലസന്‍, ഡോ: റിന്‍സ രാജ്, എ സുധീഷ്, കെ. ഷനോജ്, റിന്‍സി ഫ്രാന്‍സിസ്, ആര്‍. ദേവനന്ദ, ആര്‍. അരുന്ധതി, ഹെസ്‌ലിന്‍ മാന്വല്‍, ഇബ്‌നു ഷഹീദ്, കെ.ഒ സെബാസ്റ്റ്യന്‍, അബ്രഹാം പള്ളിത്താഴത്ത്, തോമസ് ചെറിയമ്പുറത്ത്, ജോസ് വിലങ്ങുപാറ, ഉമ്മര്‍ തേക്കത്ത്, സുഭാഷ് കൊല്ലിയില്‍ എന്നിവര്‍ സംസാരിച്ചു.

വീല്‍ചെയര്‍, വാട്ടര്‍ ബെഡ്, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍, സോഫി വര്‍ഗീസ്, ബിഎഡ്, ബിപിഎഡ് യൂണിറ്റുകള്‍ എന്നിവര്‍ ശാന്തി പാലിയേറ്റീവിന്് നല്‍കി. അബിന്‍ രാജ് ഡിസൈന്‍ ചെയ്ത ലോഗോ ഡോ: സി.കെ. വിനോദ് പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന പാലിയേറ്റീവ് ദിന സന്ദേശ റാലിയില്‍ യൂണിയന്‍ ചെയര്‍മാന്‍ സാന്ദ്ര ബെന്നി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263588/chakkittapara-shanthi-palliative-care-day-observed)