---
title: "ഭിന്ന ശേഷിക്കാരെ അവഹേളിച്ചു  എന്നാരോപിച്ച്   യുഡിഎഫ് പ്രതിഷേധം "
english_title: "UDF Protests Against Insulting Differently Abled Persons "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263656/udf-protests-against-insulting-differently-abled-persons"
published_at: "2025-01-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787d699f18f3_1.png"
keywords: []
---

# ഭിന്ന ശേഷിക്കാരെ അവഹേളിച്ചു  എന്നാരോപിച്ച്   യുഡിഎഫ് പ്രതിഷേധം 

> **Lead Summary:** പേരാമ്പ്ര :ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വയോജന- ഭിന്നശേഷിക്കാരുടെ 2025- 26 വര്‍ഷത്തെ ജനകീയസൂത്രണ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘാടകനും ഉദ്ഘാടകനുമായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തില്ല എന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം

## Article Content

പേരാമ്പ്ര :ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വയോജന- ഭിന്നശേഷിക്കാരുടെ 2025- 26 വര്‍ഷത്തെ ജനകീയസൂത്രണ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘാടകനും ഉദ്ഘാടകനുമായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാത്തില്ല എന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം

 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭയില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും അടക്കം ഉദ്ഘാടന സമയം കഴിഞ്ഞു രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എത്തിയില്ലെന്നും ഗ്രാമസഭ നടക്കാതെ തിരിച്ചു പോകേണ്ടി വന്നിരിന്നു എന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധ സമരം സംഘടുപ്പിച്ചത്.. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി പി ഇബ്രാഹീം  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

മൂസ കോത്തമ്പ്ര,പുതുക്കോട്ട് രവി,അസീസ് നരിക്കലക്കണ്ടി,എന്‍ പി വിജയന്‍, പാളയാട്ട് ബഷീര്‍, ശിഹാബ് കന്നാട്ടി,

പ്രകാശന്‍ കന്നാട്ടി, എ പി അബ്ദുല്‍ റഹ്‌മാന്‍, ഇ. ടി സരീഷ്, കെ.എം ഇസ്മായില്‍, പുതുശേരി ഇബ്രാഹിം,വഹീദ പാറേമ്മല്‍,സി. കെ രാഘവന്‍, കെ.എം അഭിജിത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263656/udf-protests-against-insulting-differently-abled-persons)