പേരാമ്പ്ര : പള്ളിയത്ത് അങ്ങാടിക്ക് സമീപം കിണറില്‍ വീണ ആടിന് രക്ഷകരായത് പേരാമ്പ്ര അഗ്‌നിരക്ഷാസേന.പള്ളിയത്ത് കൊട്ടോറ അഫ്‌സത്ത് എന്നിവരുടെ ആട് സമീപത്തുള്ള കൊഴിഞ്ഞ പറമ്പില്‍ മേയുന്നതിനിടെ ആള്‍മറയില്ലാത്ത 35 അടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു.

നാട്ടുകാരനായ മാണിക്കോത്ത് ബാബു ഉടനെ എട്ടടിയോളം വെള്ളമുള്ള കിണറില്‍ ഇറങ്ങി കയറില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.
ആള്‍മറയില്ലാത്ത കിണറുകള്‍ക്ക് സുരക്ഷാ വേലികള്‍ നിര്‍മ്മിച്ച് അപകടസാധ്യതകള്‍ ഒഴിവാക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഫയര്‍ ഓഫീസര്‍ അറിയിച്ചു. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ പി ആര്‍ സത്യനാഥ്, പി.കെ സിജീഷ്, സനല്‍ രാജ്, വി വിനീത് ഹോം ഗാര്‍ഡ് വി.ആര്‍ വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
The goat was rescued by the fire brigade