പേരാമ്പ്ര : തിരുവനന്തപുരത്ത് സമാപിച്ച 63 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 15 ല്‍പരം എ ഗ്രേഡുകള്‍ ഉള്‍പെടെ കരസ്ഥമാക്കി സംസ്ഥാനത്തെ ആദ്യ 18 സ്‌കൂളുകളുടെ പട്ടികയില്‍ ഇടം നേടിയാണ് പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തലസ്ഥാനത്തുനിന്ന് മടങ്ങിയത്. കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പോയന്റ് നേടികൊടുത്ത പൊതുവിദ്യാലയങ്ങളില്‍ രണ്ടാം സ്ഥാനവും സംസ്‌കൃതോത്സവത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്വന്തമാക്കി.

HS വിഭാഗത്തില്‍ സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്തും, HSS വിഭാഗത്തില്‍ ഇരുപതാം സ്ഥാനത്തുംആണ് സ്ഥാനം പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാടന്‍പാട്ട്, തിരുവാതിര, കൂടിയാട്ടം, ഭരതനാട്യം,കുച്ചിപ്പുടി, മിമിക്രി, ചാക്യാര്‍ കൂത്ത്, മോണോആക്ട്, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവാതിര, കൂടിയാട്ടം, തബല, കൊളാഷ്, വഞ്ചിപ്പാട്ട്, കന്നഡ പദ്യം ചൊല്ലല്‍ എന്നിവയിലും എ ഗ്രേഡ് നേടി.
നാടന്‍ പാട്ട്, തിരുവാതിര, മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ പേരാമ്പ്ര HSS തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് എ ഗ്രേഡ് നേടുന്നത്.ഹയര്‍ സെക്കണ്ടറി വിഭാഗം തിരുവാതിരയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കൂടിയാട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആണ് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത് . മോണോആക്ട്, മിമിക്രി, നാടന്‍പാട്ട് എന്നീ മൂന്ന് ഇനങ്ങളില്‍ പ്ലാസ്റ്ററിട്ട കയ്യുമായി മത്സരിച്ച് എ ഗ്രേഡ്‌നേടിയ തേജലക്ഷ്മി കലോത്സവ വേദിയില്‍ കയ്യും മെയ്യും മറന്നാടിയത് വിസ്മയ കാഴ്ചയായി.
തിരുവാതിര-ഗീതാ ശര്‍മ്മ, കൂടിയാട്ടം -പൈങ്കുളം നാരായണ ചാക്യാര്‍ വഞ്ചിപ്പാട്ട് -വിഷ്ണുനാഥ്, നാടന്‍ പാട്ട് -മജീഷ് കാരയാട് എന്നീ ഗുരുക്കന്‍ മാരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലനം അക്കാദമിക രംഗത്തെ മുന്നേറ്റത്തോടൊപ്പം ചിട്ടയായ പരിശീലനത്തോടെയുള്ള തയ്യാറെടുപ്പാണ് സംസ്ഥാന മേളകളിലെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കുതിപ്പിന് പിന്നില്‍.പ്രിന്‍സിപ്പാള്‍ ഷാജു കുമാര്‍ കെ.കെ ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍ പിപിടിഎ പ്രസിഡണ്ട് ബാബു ,മാനേജ്മെന്റ്‌റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജഗദീഷ് കമ്മിറ്റി അംഗം ഷിജു കെ. ദാസ് കലോത്സവം കണ്‍വീനര്‍മാരായ അമൃതപാര്‍വ്വതി, പി നിഥില , വി.വി സ്വപ്ന എന്നിവര്‍ പങ്കെടുത്തു.
Proud of the State School Arts Festival Perambra Higher Secondary School Achieves Feat