---
title: "വിഷുവിന് വിഷരഹിത പച്ചക്കറി സംരംഭത്തിന് തുടക്കം കുറിച്ചു."
english_title: "A non-toxic vegetable initiative was launched for Vishu."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263734/a-non-toxic-vegetable-initiative-was-launched-for-vishu"
published_at: "2025-01-16T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67889b30707ec_PACHAKKARI.JPG"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറി സംരംഭത്തിന് തുടക്കം കുറിച്ചു.

> **Lead Summary:** **പേരാമ്പ്ര**:എരവട്ടൂര്‍ ടൗണ്‍ ബ്രാഞ്ച് സിപഐഎം നേതൃത്വത്തില്‍ വിഷുവിന് മുന്നോടിയായി വിഷരഹിത പച്ചക്കറി സംയോജിത കൃഷി പദ്ധതി ആരംഭിച്ചു.

## Article Content

**പേരാമ്പ്ര**:എരവട്ടൂര്‍ ടൗണ്‍ ബ്രാഞ്ച് സിപഐഎം നേതൃത്വത്തില്‍ വിഷുവിന് മുന്നോടിയായി വിഷരഹിത പച്ചക്കറി സംയോജിത കൃഷി പദ്ധതി ആരംഭിച്ചു.

എരവട്ടൂര്‍ കനാല്‍മുക്ക് പ്രദേശത്ത് നടത്തിയ ചടങ്ങില്‍ സിപിഐഎം നേതാവ് പി.ബാലന്‍ അടിയോടി വിത്ത് നട്ടു ഉദ്ഘാടനം ചെയ്തു. സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കെ.പി. ഗോപി അധ്യക്ഷത വഹിച്ചു. പച്ചക്കറി സംയോജിത കൃഷി വിഷുവിന് മുമ്പ് വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിഷരഹിത പച്ചക്കറി സംരംഭത്തിന് തുടക്കമായത്.

ചടങ്ങില്‍, ടി.പി. ഗംഗാധരന്‍, ഇ. സുരേന്ദ്രന്‍, പി.ശശി, ദിനേശന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.. ബ്രാഞ്ച് സെക്രട്ടറി എം.എം. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263734/a-non-toxic-vegetable-initiative-was-launched-for-vishu)