---
title: "ലോഗോ പ്രകാശനവും പാലിയേറ്റീവ് രോഗീ കൂട്ടിരിപ്പ് സംഗമവും സംഘടിപ്പിച്ചു"
english_title: "Logo release and palliative patient gathering organized at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263756/logo-release-and-palliative-patient-gathering-organized-at-changaroth"
published_at: "2025-01-16T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788a7f33399c_logo.jpg"
keywords: []
---

# ലോഗോ പ്രകാശനവും പാലിയേറ്റീവ് രോഗീ കൂട്ടിരിപ്പ് സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.

കടിയങ്ങാട് പാലം മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു.

ഓര്‍മ പാലിയേറ്റീവ് കെയറിന്റെ ലോഗോ പ്രകാശനവും പാലിയേറ്റീവ് രോഗികള്‍ക്കുള്ള കിറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

കേരള കലാസാംസ്‌ക്കാരിക വേദി സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവുമായ ചക്രപാണി കുറ്റ്യാടി ഓര്‍മ പാലിയേറ്റീവ് കെയറിന് നല്‍കിയ വീല്‍ ചെയര്‍ ഡിസിസി പ്രസിഡന്റ് ഏറ്റുവാങ്ങി.

വി.പി. ഇബ്രാഹിം, കെ.കെ. ലീല, കെ.ടി. രവീന്ദ്രന്‍, സന്തോഷ് കോശി, എന്‍. ചന്ദ്രന്‍, അഷറഫ് മാളിക്കണ്ടി, പപ്പന്‍ കന്നാട്ടി, രഷിത രാജേഷ്, സി.കെ. പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു.

ഓര്‍മ സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ എന്‍.സി. അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263756/logo-release-and-palliative-patient-gathering-organized-at-changaroth)