---
title: "ആനപ്പാറ ക്വാറിവിരുദ്ധ സമരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റെത്തി"
english_title: "Anappara reached out to the DCC president announcing his support for the anti-quarry strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26380/anappara-reached-out-to-the-dcc-president-announcing-his-support-for-the-anti-quarry-strike"
published_at: "2022-02-14T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a489a634d3_0000 WATERMARK.jpg"
keywords: []
---

# ആനപ്പാറ ക്വാറിവിരുദ്ധ സമരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റെത്തി

> **Lead Summary:** ** കീഴരിയൂര്‍: **കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അറിയാനും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡിസിസി പ്രസിഡന്റെത്തി. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

## Article Content

** കീഴരിയൂര്‍: **കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അറിയാനും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡിസിസി പ്രസിഡന്റെത്തി. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

പൊലീസ് വീടുകളില്‍ കയറി പരിശോധന നടത്തുകയാണെന്നും പുരുഷന്മാര്‍ സ്ഥലത്തെത്തിയാല്‍ ജാമ്യമില്ലാ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

നടുവത്തൂര്‍ ആനപ്പാറ ക്വാറിയിലെ ഖനനം നിമിത്തം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നടത്തുന്ന സമരത്തോടൊപ്പം അവസാനം വരെ കോണ്‍ഗ്രസ് കമ്മിറ്റി ഉണ്ടാവുമെന്നും ക്വാറിയിലെ ഉഗ്രസ്‌ഫോടനങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വരുത്തിയിട്ടുണ്ടെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

നടുവത്തൂര്‍ ആനപ്പാറയിലെ ക്വാറിവിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപ്പന്തലില്‍ പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടിനും ജീവനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. മുന്‍ പ്രസിഡന്റ് യു. രാജീവന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ. ഗോപാലന്‍, ഒ.കെ. കുമാരന്‍, എന്‍.ടി. ശിവാനന്ദന്‍, വി.വി. ചന്തപ്പന്‍, കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26380/anappara-reached-out-to-the-dcc-president-announcing-his-support-for-the-anti-quarry-strike)